web analytics

കണ്ടാൽ ഇത്തിരിക്കുഞ്ഞൻ, പക്ഷെ നിസാരക്കാരനല്ല, മുഖത്തു വന്നിരുന്ന പ്രാണിയെ ചെറുതായി ഒന്നടിച്ചതേ ഓർമ്മയുള്ളു, യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

മുഖത്തുവന്നിരുന്ന പ്രാണിയെ ഒന്ന് അടിച്ചുകൊന്നാൽ എന്താണ് സാധാരണ സംഭവിക്കുക? ഒന്നും സംഭവിക്കില്ല അല്ലെ? എന്നാൽ സംഭവിച്ചു. ചെറുതൊന്നുമല്ല നല്ല കിടിലൻ പണിയാണ് യുവാവിന് കിട്ടിയത്. (The young man lost his sight after hitting the insect on his face)

ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഷെൻഷെനിൽ താമസിക്കുന്ന വൂവിന്‍റെ മുഖത്ത് വന്നിരുന്ന ഒരു പ്രാണിയെ അദ്ദേഹം തല്ലിക്കൊന്നു. ഇതിന് പിന്നാലെ അണുബാധ ഉണ്ടാവുകയും ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയുമായിരുന്നു.

പ്രാണിയെ തല്ലിക്കൊന്നു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വൂവിന്‍റെ ഇടത് കണ്ണ് ചുവന്ന് വീര്‍ത്തു തുടങ്ങി. ഒപ്പം അസഹനീയമായ വേദനയും അനുഭവപ്പെട്ടു.

ഉടന്‍ തന്നെ വൂ വൈദ്യസഹായം തേടി. മരുന്ന് കഴിച്ചെങ്കിലും വേദനയ്ക്കോ കണ്ണിന്‍റെ തടിപ്പിനോ കുറവുകളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, കാഴ്ചയെ ഇത് ഏറെ ബാധിക്കുകയും ചെയ്തു.

കാഴ്ച മങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൂവിന് സീസണൽ കൺജങ്ക്റ്റിവിറ്റിസ് എന്ന രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വൂവിന്‍റെ ഇടത് കണ്ണ് നീക്കം ചെയ്തതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കണ്ണിന് ചുറ്റുമുണ്ടായ അണുബാധ വൂവിന്‍റെ തലച്ചോറിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇടത് കണ്ണ് നീക്കം ചെയ്യതതെന്ന് അദ്ദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൂവിന്‍റെ മുഖത്ത് വന്നിരുന്നത് ചെറിയ പ്രാണി വര്‍ഗത്തില്‍പ്പെടുന്ന ഒരു ഡ്രെയിൻ ഈച്ചയാണ്, ഇതിന്‍റെ ലാർവകൾ വെള്ളത്തിലാണ് ജീവിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img