രാത്രി പീക്ക് സമയത്ത് വൈദ്യുതി നിരക്ക് കൂട്ടും; പകൽ കുറക്കും; ആണവനിലയ വാർത്തയുടെ പൊരുൾ എന്ത്? പ്രതികരിച്ച് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ആണവനിലയം സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നി​ട്ടില്ലെന്ന് മന്ത്രി പറഞ്ഞു.Electricity rates will increase during night peak hours

നയപരമായ കാര്യമാണെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.

‘അവർ കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചിട്ടുള്ള ജനറേറ്റർ എങ്ങനെയാണെന്ന് പഠിക്കാൻ പോയതാണ്. ആണവ നിലയത്തിലെ വൈദ്യുതി വാങ്ങുന്നതിനെപ്പറ്റി ചർച്ച ചെയ്തു എന്നതാണ് നമ്മളാകെ ചെയ്തത്. മറ്റേത് നയപരമായ കാര്യങ്ങളാണ്.

വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിലേ എന്തെങ്കിലും തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. തൽക്കാലം, ആണവനിലയത്തേക്കാൾ തോറിയം ഉപയോഗിച്ചിട്ടുള്ള നിലയമാണ് ഉദ്ദേശിക്കുന്നത്.’- മന്ത്രി പറഞ്ഞു.

രാത്രി പീക്ക് സമയത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പകൽസമയത്ത് നിരക്ക് കുറയ്ക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാലും നമുക്ക് വൈദ്യുതി വിഹിതം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ ഊർജവകുപ്പും കെ എസ് ഇ ബിയും ശ്രമം തുടങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ന്യൂക്ലിയർ പവർ കോർപറേഷനുമായി കെ എസ് ഇ ബി ചെയർമാനും സംഘവും ജൂലായ് 15ന് മുംബയിൽ ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നുമൊക്കെയായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ.

അതിരപ്പിള്ളി, ചീമേനി അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളതെന്ന് കെ എസ് ഇ ബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞെന്നായിരുന്നു വാർത്ത.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..! പിന്നീട് നടന്നത്…

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..!...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളം; കേസ്

'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളം; കേസ് കൊല്ലം: മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍...

Related Articles

Popular Categories

spot_imgspot_img