web analytics

‘നിന്‍റെ ജീവൻ നീ നോക്കണമെന്ന് അവർ ആദ്യമേ എഴുതി വാങ്ങിച്ചു’: അർജുന് വേണ്ടി പുഴയിലേക്കിറങ്ങിയ ഈശ്വർ മാൽപെ പറയുന്നു….

കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരിച്ചിലിന് മുൻപേ നിന്റെ ജീവൻ നീ നോക്കണം എന്ന് എഴുതി വാങ്ങിയിരുന്നെന്നു മുങ്ങല്‍ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മാൽപെ. (Ishwar Malpe who went to the river for Arjun says)

നിന്റെ ജീവൻ നീ നോക്കണം എന്ന് അവർ എഴുതി വാങ്ങിച്ചിട്ടുണ്ട്. അത് രേഖാമൂലം എഴുതിക്കൊടുത്താണ് തിരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പുഴയ്ക്കടിയിൽ സ്റ്റേ വയറും തടിയും കണ്ടു.എന്നാൽ വണ്ടി കണ്ടെത്താനായിട്ടില്ല. കമ്പി വലിച്ച് ലോറി ഉണ്ടോ എന്ന് നോക്കണം. ശക്തമായ ഒഴുക്കായതിനാൽ പുഴക്കടിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ല’.. ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചായക്കടയുടെ തകരഷീറ്റുകൾ,കമ്പികൾ, 20 അടി താഴ്ചയിൽ പാറക്കെട്ടും കല്ലുകളുമെല്ലാമുണ്ട്. ഇന്നും തെരച്ചിൽ നടത്തും. വലിയ മരങ്ങളും അടിയിലുണ്ട്. ഇന്നലെ ആറുതവണ മുങ്ങിത്തപ്പിയിട്ടുണ്ട്’…ഈശ്വർ മാൽപെ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

Related Articles

Popular Categories

spot_imgspot_img