കോതമംഗലത്ത് 3പേര്‍ക്ക് H1N1 പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.രണ്ട് ബാങ്ക് ജീവനക്കാര്‍ക്കും ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയ്ക്കുമാണ് പനി സ്ഥിരീകരിച്ചത്.H1N1 for 3 people in Kothamangalam
ഇതോടെ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.പ്രാഥമികമായി നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് ഇവരുടെ രോഗബാധ കണ്ടെത്തിയത്.
ബാങ്കിലെ മറ്റ് ജീവനക്കാരില്‍ 8 പേര്‍ അവധിയില്‍ പോയിരിക്കുകയാണ്.ഇവര്‍ നിരീക്ഷണത്തിലാണ്.രോഗബാധ കണ്ടെത്തിയവര്‍ വീടുകളില്‍ ഐസോലേഷനിലാണ്.
നിലവില്‍ ബാങ്കില്‍ ഇടപാടുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.