കടയുടെ മുന്നിൽ ഉറങ്ങിയത്​ ചോദ്യം ചെയ്തു; കെട്ടിട ഉടമക്ക്​ ക്രൂരമർദ്ദനം, ഗുരുതര പരിക്ക്

കൊ​ച്ചി: ക​ട​യു​ടെ​ മു​ന്നി​ൽ മ​ദ്യ​പി​ച്ച്​ കി​ട​ന്നു​റ​ങ്ങി​യ​ത്​ ചോ​ദ്യം​ ചെ​യ്ത കെ​ട്ടി​ട ഉ​ട​മ​ക്ക്​ ക്രൂ​ര​മ​ർദ്ദ​നമേറ്റു. ക​ലൂ​ർ സെ​ന്റ് ഫ്രാ​ൻ​സീ​സ് ച​ർ​ച്ച് റോ​ഡി​ൽ ക​നാ​കാ​ത്ത് വീ​ട്ടി​ൽ ജോ​ജി ഫ്രാ​ൻ​സി​സി(52)നാണ് മർദനമേറ്റത്. സംഭവത്തിൽ ത​മി​ഴ്​​നാ​ട്​ ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ശ​ക്തി​വേ​ലി(43)നെ എറണാ​കു​ളം നോ​ർ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.(Questioned about sleeping in front of the shop; building owner was brutally beaten)

ആക്രമണത്തിൽ ത​ല​ക്കും ക​ണ്ണി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ജി ക​ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തുടരുകയാണ്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ക​ലൂ​ർ സെ​ന്റ് ഫ്രാ​ൻ​സീ​സ് ച​ർ​ച്ച് റോ​ഡി​ലാ​ണ്​ സം​ഭ​വം. ഇ​വി​ടെ​യു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ഉ​ട​മ​യാ​ണ് ജോ​ജി. ക​ട​വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ശ​ക്തി​വേ​ലി​നെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്രമത്തെ തുടർന്ന് ജോജിയ്ക്ക് മർദ്ദനമേൽക്കുകയായിരുന്നു.

ക​ലൂ​രും പ​രി​സ​ര​ പ്രദേശത്തും അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​യാ​ളാ​ണ്​ ശ​ക്തി​വേ​ൽ. ത​ല​യി​ണ​യാ​യി വെ​ച്ചി​രു​ന്ന ഹാ​ൻ​ഡ് ബാ​ഗ് എ​ടു​ത്തു​മാ​റ്റി​യ​തോ​ടെ അ​ക്ര​മാ​സ​ക്ത​നാ​യ ശ​ക്തി​വേ​ൽ ജോ​ജി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല ടൈ​ലി​ലേ​ക്ക് ഇ​ടി​പ്പി​ച്ച​തോ​ടെ ജോ​ജി ബോ​ധ​ര​ഹി​ത​നാ​യി. പി​ന്നാ​ലെ ശ​ക്തി​വേ​ൽ സ്ഥ​ലം​വി​ട്ടു. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ജോ​ജി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ജോ​ജി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ഇ​ക്കാ​ര്യം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. നോ​ർ​ത്ത് സി.​ഐ പ്ര​താ​പ​ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ശ​ക്തി​വേ​ലി​നെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. സി.​സി ടി.​വി ദൃ​ശ്യ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​നെ സഹായകരമായത്.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

എട്ട് വയസുകാരൻ രണ്ട് കാന്തങ്ങൾ അറിയാതെ വിഴുങ്ങി; പിന്നീട് നടന്നത് അത്ഭുതം ! ഏതായാലും ഭാഗ്യമുണ്ട്…..

കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു...

Related Articles

Popular Categories

spot_imgspot_img