തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലഹരിക്കേസിലെ പ്രതി ശ്രീലങ്കന്‍ സ്വദേശി അജിത് കിഷാന്ത് പെരേരയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.(The prisoner who was produced in the court escaped)
പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പൊലീസ്. ടീഷര്‍ട്ടിന്റെ ഇടതു കൈഫ്ളാപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലഹരിക്കേസില്‍ ഇയാളെ എറണാകുളത്തുവച്ചാണ് പിടികൂടിയത്.
എറണാകുളം ജില്ലാ ജയിലില്‍ നിന്ന് അടുത്തിടെയാണ് പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ 9995230327 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.