web analytics

വൈറ്റ് ഹൗസിൽ തിരിച്ചെത്തി; തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷമുള്ള ജോ ബൈഡന്റെ ആദ്യ പൊതുപ്രസംഗം നാളെ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ജോ ബൈഡന്റെ ആദ്യ പൊതുപ്രസംഗം നാളെ (ജൂലൈ 25ന്). പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുളള ബൈഡന്റെ തീരുമാനം. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്.Joe Biden’s first public speech tomorrow after withdrawing from the US presidential election

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. താൻ തന്നെ മത്സരത്തിൽ തുടരുമെന്ന് അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഇതിനിടയിൽ കോവിഡ് പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ അമേരിക്കൻ പ്രസിഡന്റ് ഫലം നെഗറ്റീവ് ആയതിന് ശേഷം വൈറ്റ് ഹോക്‌സിൽ തിരിച്ചെത്തിയിരിക്കുകയാണ്. സുഖമായിരിക്കുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.

പിന്മാറ്റ സമയത്ത് അദ്ദേഹം അടുത്ത പ്രസിഡന്റ് സ്ഥാനാർഥി ആയി കമല ഹാരിസിന്റെ പേരാണ് നിർദേശിച്ചത്. ട്രംപിന് മികച്ച മത്സരം നല്കാൻ കമലക്ക് സാധിക്കുമെന്നും വിലയിരുത്തലുണ്ട്. കൂടാതെ 24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വന്നത് റെക്കോഡ് തുകയെന്ന് റിപ്പോർട്ട്. 2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെയാണ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വൻ പണമൊഴുക്ക് നടക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മാത്രം 24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്ന റെക്കോർഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നത്.

ജോ ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി ജോ ബൈഡന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പാർട്ടിയിലേക്കുള്ള പണമൊഴുക്ക്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നൽകാൻ മടിച്ചവർ അടക്കം പണം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ഗുരുതരമായ പ്രഫഷനൽ വീഴ്ചകൾ: യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി

യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി ലണ്ടൻ: ചികിത്സാ പിഴവുകളുടെ പേരിൽ...

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി...

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ തിരുവനന്തപുരം: കേരളത്തിലെ ജയിൽ അന്തേവാസികളുടെ...

വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ; മലയാളിക്ക് നഷ്ടപ്പെട്ടത് 775 കോടി; പ്രതിദിനം 2.2 കോടി

വെർച്വൽ അറസ്റ്റ് മുതൽ വ്യാജ ട്രേഡിങ്–വ്യാപാരി പോർട്ടലുകൾ വരെ; മലയാളിക്ക് നഷ്ടപ്പെട്ടത്...

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ...

Related Articles

Popular Categories

spot_imgspot_img