‘വധശ്രമം തടയുന്നതില്‍ പരാജയപ്പെട്ടു’; ട്രംപിന് സുരക്ഷയൊരുക്കുന്ന യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ രാജിവെച്ചു

ജൂലായ് 13-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.38-നായിരുന്നു പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേ ട്രംപിന്റെ വലതുചെവിയില്‍ വെടിയേറ്റത്. പ്രചാരണയോഗത്തില്‍ പങ്കെടുത്തിരുന്ന ഒരാള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. (U.S. Secret Service Director Resigns)

ഇപ്പോൾ ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റ്ല്‍ രാജിവെച്ചു. വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് പിന്നാലെയാണ് രാജി.

യു.എസ്. പ്രസിഡന്റുമാര്‍ക്കും മുന്‍ പ്രസിഡന്റുമാര്‍ക്കും സുരക്ഷയൊരുക്കാന്‍ ചുമതലപ്പെട്ട സീക്രട്ട് സര്‍വീസിന് വീഴ്ചയുണ്ടായെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നേ ആരോപിച്ചിരുന്നു. കിംബര്‍ലിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും രംഗത്തെത്തുകയും ചെയ്തു.

ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് കിംബര്‍ലി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏജന്‍സിയുടെ പ്രധാനപ്പെട്ട വീഴ്കകളിലൊന്നാണ് ഇതെന്നും അവര്‍ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

ഇടുക്കിയിൽ വെടിക്കെട്ടിനിടെ പൊള്ളലേറ്റ യുവാവിന്റെ മരണം; മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും

ഇടുക്കി പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ സ്‌കൂൾ കെട്ടിടത്തിൽ സൂക്ഷിച്ച...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img