ഭക്ഷണശാലകൾ സൈന്യത്തിന്റെ കയ്യിൽ, ആഹാരം വേണമെങ്കിൽ സൈനികരോടൊപ്പം കിടക്ക പങ്കിടണം.
പട്ടിണി രൂക്ഷമായ സുഡാനി സ്ത്രീകൾ അനുഭവിക്കുന്ന ദുരിതമാണിത്. ഭക്ഷണ സംഭരണശാലകൾ സൈനികരുടെ കൈവശമായതോടെയാണു മറ്റു മാർഗമില്ലാതെ സൈനികരുടെ ചൂഷണത്തിന് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നത്. (In Sudan, soldiers ask women to share a bed in exchange for food )
‘‘എന്റെ മാതാപിതാക്കൾക്ക് പ്രായം ഏറെയായി. എനിക്കു മറ്റു മാർഗമില്ലായിരുന്നു. സൈനികർക്കൊപ്പം പോവുക മാത്രമാണു വഴി. ഭക്ഷണ സംഭരണ ശാലകളിലെല്ലാം അവരുണ്ട്. അവരിലൂടെയല്ലാതെ ഭക്ഷണം പുറത്തെത്തില്ല, എന്റെ മകളെ ഭക്ഷണം തേടി പുറത്തിറങ്ങാൻ ഞാൻ അനുവദിക്കില്ല’’ – സുഡാനിൽനിന്നു രക്ഷപ്പെട്ടെത്തിയ സ്ത്രീ രാജ്യാന്തര മാധ്യമമായ ഗാർഡിയനോടു പറഞ്ഞു.
കഴിഞ്ഞവർഷം ഏപ്രിൽ 15നു രാജ്യത്ത് ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതലാണു സൈന്യത്തിന്റെ ആക്രമണവും ആരംഭിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തുനിന്നും രക്ഷപ്പെട്ടെത്തിയ 24 സ്ത്രീകളാണു സൈന്യത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്.