പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ഷാഹിന(25)യാണ് മരിച്ചത്. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.(AIYF Palakkad district joint secretary found dead)
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവാവിന്റെ മരണം മർദ്ദനത്തെ തുടർന്ന്; അമ്മാവനും മക്കളും അറസ്റ്റിൽ
കൊല്ലം: ഇടയം സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ അമ്മാവൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത പോലീസ്. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇടയം ഉദയഭവനില്‍ ഉമേഷി(45)ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഉമേഷ് മരിച്ചത്.
Read Also: വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകർന്നു വീണു; നാലുപേർക്ക് പരിക്ക്