‘പോലീസാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, ഫോൺ പാസ്സ്‌വേർഡ് കാമുകിക്ക് കൊടുക്കുന്നതിലും നല്ലത് സ്രാവ് കൊല്ലുന്നതാ സാറേ’..വൈറലായി മറൈൻ പോലീസിന്‍റെ വീഡിയോ !

പോലീസാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഫോൺ എല്ലാവരുടെയും രഹസ്യങ്ങളുടെ കലവറ തന്നെയാണ് എന്ന് തെളിയിക്കുന്ന ഈ വാർത്ത നമ്മിൽ ചിലർക്കെങ്കിലും ജീവിതവുമായി ബന്ധപ്പെടുത്താൻ പറ്റിയേക്കും. തന്‍റെ ഫോണിന്‍റെ പാസ്‍വേർഡ് കാമുകിക്ക് നല്‍കുന്നതിനെക്കാള്‍ നല്ലത് സ്രാവുകളുള്ള കടലില്‍ ചാടുന്നതാണെന്ന് യുവാവ് തീരുമാനിച്ചാൽ എന്ത് ചെയ്യാൻ പറ്റും? എന്നാൽ അതാണിവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ചെയ്തത് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് എന്നതാണ് രസകരം. (The young man asked to give Phone’s password to his girlfriend.. video)

സംഭവം ഇങ്ങനെ:

ഇത് നടക്കുന്നത് ഫ്ളോറിഡയിലാണ്. രണ്ട് വനിതാ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കമ്മീഷൻ (എഫ്‌ഡബ്ല്യുസി) ഉദ്യോഗസ്ഥരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ എജെ എന്ന് വിളിക്കുന്ന യുവാവിനെയും കാമുകിയെയും കീ വെസ്റ്റിന് സമീപത്തുള്ള കടലിന് നടുവില്‍ വച്ചാണ് കാണുന്നത്. . ചോദ്യം ചെയ്യലില്‍ എജെയ്ക്കോ കാമുകിക്കോ കടലില്‍ ബോട്ട് ഓടിക്കുന്നതിന് ആവശ്യമായ രേഖകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി.

ഇരുവരോടും രേഖകള്‍ ഹാജരാക്കാന്‍ പറയുമ്പോള്‍ താന്‍ ജയിലില്‍ പോകേണ്ടിവരുമോ എന്ന് എജെ ചോദിക്കുന്നു. തീര്‍ച്ചയായും എന്ന് ഉദ്യോഗസ്ഥര്‍ മറുപടി പറയുന്നു. ഇതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരോട് വാറന്‍റ് ഉണ്ടോയെന്ന് ചോദിക്കുന്നു. പോലീസുകാരായത് കൊണ്ടാണ് നിയമ ലംഘനങ്ങളെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.ഇതിനിടെ കാമുകി, എജെയോട് ഫോണിന്‍റെ പാസ്‍വേർഡ് ചോദിക്കുന്നു. അതോടെ കാര്യങ്ങൾ മാറിമറിയുകയാണ്.

തന്‍റെ ഫോണിന്‍റെ പാസ്‍വേർഡ് കാമുകിക്ക് നല്‍കാന്‍ എജെ തയ്യാറാകുന്നില്ല. ഇതിന് പിന്നാലെ എജെ കടലിലേക്ക് ചാടി കരയിലേക്ക് നീന്തുന്നു. ഏറെ സ്രാവുകളുള്ള പ്രദേശത്തായിരുന്നു എജെ ചാടിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇയാള്‍ ചാടിയത് കരയ്ക്ക് സമീപത്തായാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. അല്പ നേരം നീങ്ങിയപ്പോഴേക്കും കടലിന്‍റെ ആഴം കുറയുന്നു. പിന്നാലെ എജെ കടലിലൂടെ നടക്കാന്‍ തുടങ്ങുന്നു.

ഈ സമയം പിന്നാലെ ബോട്ടുമായി എത്തിയ എഫ്‌ഡബ്ല്യുസി ഉദ്യോഗസ്ഥര്‍ എജെയെ പിടികൂടുകയും തങ്ങളോട് സഹകരിച്ചാല്‍ എന്താണ് പ്രശ്നമെന്ന് ചോദിക്കുകയും ചെയ്യുന്നു. ഒടുവില്‍ കരയില്‍ ഇവരെ കാത്ത് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എജെയെ കൈമാറുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. യുവാവിന്റെ പിന്നീടുള്ള അവസ്ഥ എന്താണെന്ന് വ്യക്തമല്ല.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

Related Articles

Popular Categories

spot_imgspot_img