ചണ്ഡീഗഡ് – ദീബ്രു​ഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി, ചില കോച്ചുകൾ തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോൺഡയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗോൺഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.Chandigarh-Dibrugarh Express derailed

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം ബോഗികൾ പാളം തെറ്റിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എസി കോച്ചിന്റെ നാലുബോഗികളും പാളം തെറ്റിയവയിൽ ഉൾപ്പെടുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സ നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമോ എത്ര പേർക്ക് അപകടം പറ്റിയെന്നോ ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 12 കോച്ചുകൾ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം.

നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ലഖ്‌നൗ ഡിവിഷനിൽ ഹെൽപ്പ് ലൈൻ തുടങ്ങി

  • ഫർകേറ്റിംഗ് (FKG): 9957555966
  • മരിയാനി (MXN): 6001882410
  • സിമാൽഗുരി (SLGR): 8789543798
  • ടിൻസുകിയ (NTSK): 9957555959
  • ദിബ്രുഗഡ് (DBRG): 9957555960
spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

Related Articles

Popular Categories

spot_imgspot_img