നടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളിൽ ആണ് വരൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് പുണ്യയും ടോബിയും വിവാഹിതരായത്.Actress Punya Elizabeth married; Groom Toby in Koipalli
ഗൗതമിന്റെ രഥം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് പുണ്യ. സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവായ താരം തന്റെ വിവാഹ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പുണ്യയ്ക്ക് ആശംസകളുമായി എത്തുന്നത്.
ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്. 2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് പുണ്യ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. വിജയ്‌യുടെ ‘ലിയോ’യിലും ചെറിയ വേഷത്തിൽ നടി പ്രത്യക്ഷപ്പെട്ടിരുന്നു.