നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി. 2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. ഇന്ധന വരുമാനത്തിനപ്പുറത്തേക്ക് വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ വർഷങ്ങളായി ഉപദേശിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം 9% കോർപറേറ്റ് നികുതി യുഎഇയിൽ നടപ്പാക്കിയിരുന്നു. (The ‘Gulf attraction’ of no income tax ends)
വരുമാനത്തിനു നികുതി ഇല്ലെന്നതാണ് പാശ്ചാത്യനാടുകളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളുടെ പ്രത്യേകത. എന്നാൽ അതിനും മാറ്റം വരികയാണ്. അടുത്ത വർഷം മുതൽ ശമ്പളത്തിനു നികുതി ഏർപ്പെടുത്താനൊരുങ്ങി ഒമാൻ. ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്തും.