web analytics

ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കില്ല;  സമരവുമായി ആംബുലന്‍സ് ജീവനക്കാർ

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ പരോക്ഷ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാ തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ കമ്പനിക്കെതിരെ ജീവനക്കാരുടെ സമരം.108 ambulance employees to go on indirect strike from tomorrow

ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കില്ല. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.

2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്ന കമ്പനിക്കാണ്.

2019ല്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു കൃത്യമായ തീയതി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. 2021 തുടക്കത്തില്‍ ജീവനക്കാരുടെ യൂണിയന്റെ സമ്മര്‍ദ്ദ ഫലമായി എല്ലാ മാസവും ഏഴാം തീയതി ശമ്പളം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img