പ്രപഞ്ചസൗന്ദര്യത്തിന്റെ അപൂർവതകൾക്ക് സാക്ഷ്യംവഹിക്കാൻ ശാസ്ത്രസ്നേഹികൾക്ക് അവസരം നൽകിക്കൊണ്ട് ഈ മാസാവസാനം ഉല്‍ക്കാവര്‍ഷത്തിന് സാക്ഷിയാകാൻ സാധിക്കും. ഡെല്‍റ്റ അക്വാറിഡ്സ്, ആല്‍ഫ കാപ്രിക്കോര്‍ണിഡ്സ് എന്നീ ഉല്‍ക്കാവര്‍ഷങ്ങൾ ആണ് ഒരേ സമയം ആകാശത്ത് കാണാന്‍ സാധിക്കുക.The Delta Aquarids and Alpha Capricornids meteor showers are visible at the same time
മാത്രമല്ല, ജൂലൈ അവസാനത്തെ കുറച്ച് ദിവസങ്ങളില്‍ ചന്ദ്രപ്രകാശം കുറവായതിനാലും രാത്രിയില്‍ തെളിഞ്ഞ ആകാശമായതിനാലും ഉല്‍ക്കാവര്‍ഷം വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് എര്‍ത്ത് ഡോട്ട് കോം പറയുന്നത്. ഈ ഉല്‍ക്കകള്‍ അക്വേറിയസ് നക്ഷത്രസമൂഹത്തിന്റെ ദിശയില്‍ നിന്നാണ് വരുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തിലും ഉത്തരാർദ്ധഗോളത്തിന്റെ തെക്കന്‍ അക്ഷാംശങ്ങളിലും ഉല്‍ക്കാവര്‍ഷത്തെ ഏറ്റവും നന്നായി കാണാന്‍ കഴിയും.
ഒരു മണിക്കൂറില്‍ പരമാവധി 10 മുതല്‍ 20 വരെ ഉല്‍ക്കകളെ കാണാന്‍ സാധിക്കും. ഓഗസ്റ്റ് ആദ്യം ചില പെര്‍സീഡുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോലും ഒരാള്‍ക്ക് അവസരം ലഭിക്കുമെന്ന് എര്‍ത്ത് ഡോട്ട് കോം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു.