തൃശ്ശൂർ: തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്സിന്‍ മാറി കുറിച്ചു നല്‍കിയതായി പരാതി. എട്ട് ദിവസം പ്രായമായ കുഞ്ഞിന് ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍ കുറിച്ചു നല്‍കിയതായാണ് പരാതി. തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജോലി തടസ്സപ്പെടുത്തിയത് കേസെടുപ്പിക്കും എന്ന് പറഞ്ഞ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.(Pentavalent was given instead of BCG vaccine for the newborn baby)
തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ചാഴൂര്‍ സ്വദേശിയായ ബകുള്‍ ഗീത് എന്ന യുവതി പ്രസവിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞുമായി വാക്സിനെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കാര്‍ഡില്‍ നവജാത ശിശുവിന് നല്‍കുന്ന വാക്സിന് പകരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഒന്നരമാസത്തില്‍ കൊടുക്കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍ ആണ് രേഖപ്പെടുത്തിയത്.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ട അമ്മ തിരുത്താനാന്‍ ആവശ്യപ്പെടുത്തി. എന്നാൽ പൊലീസിനെ വിളിച്ചു വരുത്തി ജോലി തടസ്സപ്പെടുത്തിയതിന് കേസെടുക്കുമെന്നും ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ആരോഗ്യ മന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. കാര്‍ഡില്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു എന്ന് പ്രാഥമികാരോഗ്യ കേന്ദ്രം സമ്മതിക്കുന്നു. എന്നാല്‍ വാക്സിനെടുത്തിരുന്നില്ലെന്നും ശരിയായ വാക്സിനാണ് നല്‍കിയതെന്നും ആണ് വിശദീകരണം. സംഭവത്തില്‍ ഡിഎംഒതല അന്വേഷണം ആരംഭിച്ചു.
Read Also: അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ തേവര പാലം ഇന്ന് രാത്രി അടയ്ക്കും; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
Read Also: വീണ്ടും മഴ ശക്തമാകുന്നു; അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ തകർത്തു പെയ്യും