web analytics

ഗുരുവായൂർ –മധുര ട്രെയിനു മുന്നിലേക്ക് അപ്രതീക്ഷിതമായി കൂറ്റൻ പാറ ! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഗുരുവായൂർ –മധുര ട്രെയിനു മുന്നിലേക്ക് അപ്രതീക്ഷിതമായി കൂറ്റൻ പാറ വീണു. ഗുരുവായൂർ –മധുര ട്രെയിൻ തെന്മല റെയിൽവേ സ്റ്റേഷൻ പിന്നിട്ട് കുറെ ദൂരം മുന്നോട്ട് എത്തിയപ്പോഴാണ് സംഭവം. തെന്മല റെയിൽവേ സ്റ്റേഷനും 13 കണ്ണറപ്പാലത്തിനും മധ്യേയാണ് സംഭവം.( huge rock! in front of Guruvayur – Madhura train unexpectedly)

ട്രാക്കിന്റെ തൊട്ടടുത്തു വരെ എത്തിയ പാറ ദൂരെ നിന്നു കണ്ട് ട്രെയിൻ വേഗം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാരും നാട്ടുകാരും ചേർന്ന് പാറ ഉരുട്ടി വശത്തേക്ക് മാറ്റിയ ശേഷം അര മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

കൊല്ലം –ചെങ്കോട്ട പാതയിൽ ഏറെ നേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തെന്മല റെയിൽവേ സ്റ്റേഷൻ നിന്ന് എൻജിനീയർ എത്തിയ ശേഷമായിരുന്നു ട്രെയിൻ പുറപ്പെട്ടത്. കൊല്ലം– ചെന്നൈ –എഗ്‌മൂർ എക്സ്പ്രസ് 25 മിനിറ്റ് മുൻപ് ഇതുവഴി കടന്നു പോയതാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പാതയിൽ മൂന്ന് ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഉറുകുന്ന് അയിഷാ പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ രാത്രി ട്രെയിൻ തലനാരിഴയ്ക്കാണ് അപകടത്തിൽ പെടാതെ അന്ന് രക്ഷപെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img