web analytics

മലനിരകളിലൂടെ മഴയും നനഞ്ഞു ഒരു കാൽനട യാത്ര പോകാൻ റെഡിയാണോ ? എന്നാൽ ഇടുക്കി ഉപ്പുകുന്നിലേക്ക് പോന്നോളൂ; മണ്‍സൂണ്‍ വാക്ക് 13ന്

ഉപ്പുകുന്ന് മലനിരകളിലൂടെ മഴയും നനഞ്ഞു ഒരു കാൽനട യാത്ര പോകാൻ റെഡി ആണോ ? എന്നാൽ, ട്രാവന്‍കൂര്‍ കൊച്ചിന്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടൂര്‍കോ) തൊടുപുഴ റോട്ടറി ക്ലബ്ബ്, സിബിഎ ക്ലബ്ബ് ചീനിക്കുഴി എന്നിവയുടെ സഹകരണത്തോടെ ഉപ്പുകുന്ന് മലനിരകളിലൂടെ ഈ മാസം 13ന് മഴനടത്തം (മണ്‍സൂണ്‍ വാക്ക്) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. (Go to Idukki uppukunnu Hill; Monsoon walk on 13th)

പാറമട മുതല്‍ ചെപ്പുകുളം വരെയാണ് മഴ നടത്തം. രാവിലെ 9.30ന് പാറമടയില്‍ നിന്ന് ആരംഭിക്കുന്ന മഴ നടത്തം ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറംകെട്ടി പാറ, ഇരുകല്ലുംപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ചെപ്പുകുളത്ത് സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി.ബിനു പാറമടയില്‍ മഴനടത്തം ഫ്‌ളാഗ് ഓഫ് ചെയ്യും.

ഉച്ചക്ക് സമാപന യോഗത്തില്‍ തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ചെയര്‍മാന്‍ റോയ് കെ.പൗലോസ് പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. സമുദ്രനിരപ്പില്‍ നിന്നും 2500 മുതല്‍ 3000 അടി വരെ ഉയരമുള്ള ഉപ്പുകുന്ന് പ്രദേശം ഡാര്‍ജിലിംഗ് കുന്നുകളോട് സാമ്യമുള്ളതാണ്. ഉദയവും അസ്തമയവും കാണാവുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണിത്.

പ്രദേശത്തെ ടൂറിസം സാധ്യതകള്‍ ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയും, കേരളത്തിലെ മണ്‍സൂണ്‍ കാലത്തിന്റെ അനന്തമായ സാധ്യതകള്‍ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 7561032065, 8606202779 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 500 രൂപയാണ്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ വിട്ടുമാറാത്ത തലവേദന മാറുമെന്ന...

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ ഇടുക്കി: ഇടുക്കി അടിമാലിയിൽ...

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി പേരാവൂർ:...

കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ; ഡോക്ടർമാർ പുറത്തെടുത്തത് ഇങ്ങനെ:

കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ വയനാട്:...

Related Articles

Popular Categories

spot_imgspot_img