കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച ഗതാഗതമാണ് പുനഃസ്ഥാപിച്ചത്. തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് (22633) കൊങ്കൺ വഴി തന്നെ സർവീസ് നടത്തും. (Train services on the Konkan route have been restored; Traffic will be normal)
ഇത് പാലക്കാട് വഴി സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിൻ പോകുമെന്നുമുള്ള സന്ദേശം രാത്രി 7.30ഓടെയാണ് എത്തിയത്. ട്രെയിനില്‍ കയറാന്‍ പാലക്കാടേക്ക് തിരിച്ച യാത്രക്കാർ കോഴിക്കോടെത്താന്‍ ഓട്ടത്തിലാണ്.
കൊങ്കണ്‍ പാതയില്‍ തടസമുള്ളതിനാല്‍ പാലക്കാട് – കോയമ്പത്തൂർ വഴി ട്രെയിന് പോകുമെന്ന് വൈകിട്ട് സന്ദേശമെത്തി. ഇന്ന് കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് പോകേണ്ട നിസാമുദ്ദീന്‍ എക്സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ കുഴക്കിയിരുന്നു.