കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുവൈത്ത് സെന്‍ത്രിങ് റോഡില്‍ അബ്ദുള്ള മുബാരക്കിന് സമീപം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം നടന്നത്.(Accident in kuwait; six Indians died)
ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയും, ആറുപേര്‍ക്ക് സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ചവര്‍ തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
Read Also: കീവിൽ കുട്ടികളെയടക്കം കൂട്ടക്കുരുതി നടത്തി റഷ്യ; ലോകമെങ്ങും പ്രതിഷേധം
Read Also: വണ്ടിയിടിച്ചിട്ട് നിർത്താതെ പോയോ ? ഭാരതീയ ന്യായ സൻഹിത പ്രകാരം ഇനിമുതൽ കിട്ടുന്ന പണിയിങ്ങനെ…..