നൂറ്റാണ്ടിന്റെ മഹാമാരിക്ക് ഒടുവിൽ പ്രതിരോധമെത്തി; HIV അണുബാധയ്ക്ക് 100 % ഫലപ്രദമായ മരുന്ന് കണ്ടെത്തി ശാസ്തജ്ഞർ !

ലോ​ക​ത്ത് ഒ​രു​വ​ര്‍ഷം 13 ല​ക്ഷം പേ​ര്‍ക്കാ​ണ് എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യു​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. നൂറ്റാണ്ടിന്റെ മഹാമാരി എന്നറിയപ്പെടുന്ന ഈ രോഗത്തെ തടഞ്ഞു നിർത്താൻ നടത്തിയ ഗവേഷണങ്ങൾ ഫലം കണ്ടു തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Scientists have found a 100% effective drug for HIV infection)

എച്ച് ഐ വി അണുബാധയ്‌ക്കെതിരെ വർഷത്തിൽ രണ്ടുതവണ കുത്തിവയ്പ്പ് നടത്തുന്നത് 100% ഫലപ്രദമാണെന്ന് കണ്ടെത്തി ശാസ്ത്രലോകം. ഗി​ലി​യ​ഡ് സ​യ​ന്‍സ​സ് എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​ണ് ഗ​വേ​ഷ​ണ​ത്തി​നു​പി​ന്നി​ൽ. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലും നടത്തിയ പരീക്ഷണങ്ങളിൽ ലെനാകപ​വി​ര്‍ എന്ന മരുന്ന് എച്ച്ഐവി അണുബാധയിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകിയതായി ഗവേഷകകർ അപറയുന്നു,

എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള​വ​ര്‍ക്ക് ന​ല്‍കു​ന്ന പ്രീ-​എ​ക്‌​സ്പോ​ഷ​ര്‍ പ്രൊ​ഫൈ​ലാ​ക്‌​സി​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന മ​രു​ന്നാ​ണി​ത്. അതായത് നിലവില് അണുബാധ ഇല്ലാത്തവർക്കാണ് ഈ മരുന്ന് നല്കാനാവുക. എ​ച്ച്.​ഐ.​വി ബാ​ധ വ​ള​രെ​യ​ധി​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ മ​രു​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ യു​വ​തി​ക​ള്‍ക്ക് ഈ ​മ​രു​ന്നി​ലൂ​ടെ പൂ​ര്‍ണ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

നി​ല​വി​ല്‍ ര​ണ്ടു​ത​രം ഗു​ളി​ക​ക​ള്‍ ലോ​ക​ത്തെ​മ്പാ​ടും ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ഗു​ളി​ക നി​ത്യ​വും ക​ഴി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, ച​ര്‍മ​ത്തി​ന​ടി​യി​ല്‍ കു​ത്തി​വെ​ക്കു​ന്ന ലെ​നാ​ക​പ​വി​ര്‍ ഈ ​ഗു​ളി​ക​ക​ളേ​ക്കാ​ള്‍ മി​ക​ച്ച ഫ​ലം ന​ല്‍കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ഗിലെയാദ് സയൻസസ് സ്‌പോൺസർ ചെയ്‌ത പഠനത്തിനായി 5,000-ത്തോളം പേർ പങ്കെടുത്തിരുന്നു,

“ലെനകാവിർ (ലെൻ LA) ഒരു ഫ്യൂഷൻ ക്യാപ്‌സൈഡ് ഇൻഹിബിറ്ററാണ്. ഇത് എച്ച്ഐവി ക്യാപ്‌സിഡിനെ തടസ്സപ്പെടുത്തുന്നു, ക്യാപ്സിഡ് എന്നത് എച്ച്ഐവിയുടെ ജനിതക വസ്തുക്കളെയും എൻസൈമുകളേയും സംരക്ഷിക്കുന്ന പ്രോട്ടീൻ ഷെല്ലാണ്.

ആറ് മാസത്തിലൊരിക്കൽ ഇത് ചർമ്മത്തിന് താഴെയാണ് ഈ മരുന്ന് നൽകുന്നത്,” ഫിസിഷ്യൻ-ശാസ്ത്രജ്ഞൻ പഠനത്തിൻ്റെ ദക്ഷിണാഫ്രിക്കൻ ഭാഗത്തിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ലിൻഡ-ഗെയ്ൽ ബെക്കർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി അടുത്ത സുഹൃത്തായ ചൈനയിൽ നിന്നും പാകിസ്ഥാന് വൻ...

ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്

ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ് ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ്'. മീററ്റിലെ...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

Related Articles

Popular Categories

spot_imgspot_img