web analytics

ലക്ഷ്വറി എയ്റോ ലോഞ്ച്, ജിം, സ്യൂട്ട് റൂമുകൾ….വമ്പന്‍ മേക്കോവറിന് തയ്യാറായി കൊച്ചി രാജ്യാന്തര വിമാനത്താവളം !

വമ്പന്‍ മേക്കോവറിന് തയ്യാറായി കൊച്ചി രാജ്യാന്തര വിമാനത്താവളം. 122.40 കോടി രൂപയുടെ വികസനങ്ങളാണ് കാത്തിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സ്, റീട്ടെയില്‍ ഷോപ്പുകള്‍, അക്വേറിയം, ഫണ്‍ സോണുകള്‍, 300 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുത്തി കൊമേര്‍ഷ്യല്‍ സ്‌പേസ് പണികഴിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്.(Kochi International Airport is ready for a big makeover)

ലക്ഷ്വറി എയ്റോ ലോഞ്ച് എന്ന പേരില്‍ സിയാല്‍ നിര്‍മ്മിക്കുന്ന താമസ സൗകര്യത്തിനുളള സംവിധാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ തന്നെ ഇതിന്റെ ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സിയാല്‍ അധികൃതര്‍. ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലിലുകളിലേക്ക് ഇവിടെ നിന്ന് 2 മിനിറ്റ് ദൂരം മാത്രമേയുള്ളൂവെന്നത് യാത്രക്കാര്‍ക്കും ഗുണകരമാകും.

ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്കിടയിലായി ബിസിനസ് ടെര്‍മിനലിനോട് ചേർന്നാവും ഇത് വരിക. ജോലികള്‍ ചെയ്യുന്നതിനുളള സ്ഥലം അടക്കം വിവിധ ഇരിപ്പിട ശേഷിയുള്ള അഞ്ച് മീറ്റിംഗ് ഹാളുകളുമുള്ള ബിസിനസ്സ് സെന്റര്‍, 4 സ്യൂട്ടുകള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും സജ്ജീകരിച്ച 41 അതിഥി കിടപ്പുമുറികള്‍, ജിം ഏരിയ, റസ്റ്റോറന്റ്, സ്പാ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളും ലക്ഷ്വറി എയ്റോ ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ടെര്‍മിനലിന് മുന്നിലായിട്ടാണ് ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്ന പുതിയ സമുച്ചയം വരിക. രണ്ട് വര്‍ഷം കൊണ്ട് മൊത്തം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന രീതിയിലായിരിക്കും കരാര്‍ നല്‍കുക. 2026ല്‍ പണി പൂർത്തിയാകും.

എലിവേറ്ററുകള്‍, ഇന്റീരിയര്‍ സ്ട്രക്ച്ചര്‍ പാര്‍ട്ടീഷനുകള്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വാണിജ്യ സമുച്ചയത്തില്‍ സിയാല്‍ സജ്ജമാക്കും. അത്യാധുനിക എയര്‍ കണ്ടീഷനിംഗിനുള്ള സംവിധാനങ്ങളും പ്രോജക്റ്റിന്റെ ഭാഗമായി സിയാല്‍ ഒരുക്കും.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

രാഷ്ട്രപതി നാളെ കേരളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സമുദ്രതീരത്ത് ഈ വർഷത്തെ നേവി ഡേ പരിപാടികൾ രാജകീയ ഭംഗിയിൽ...

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ...

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍ കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ...

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img