കെഎസ്ഇബി ചെയ്തത് തെറ്റ്; അങ്ങനൊരു നിയമമില്ല; ഇതിപ്പോ തെറിക്കുത്തരം മുറി പത്തല് എന്ന് പറഞ്ഞതുപോലായി

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസിൽ അക്രമം കാണിച്ചാൽ വൈദ്യുതി നിഷേധിക്കാനാകുമോ? അതിന് നിയമം അനുവദിക്കുന്നുണ്ടോ? തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ തിരുവമ്പാടി ഉള്ളാറ്റിൽ യു.സി.അജ്മലിന്റെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് യുവാവിനെയും സഹോദരനെയും റിമാൻഡ് ചെയ്യുകയും ചെയ്തുCan electricity be denied if violence is shown in KSEB office?

ഇത്തരത്തിൽ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർക്ക് നിയമപരമായി കഴിയുമോ? ഇല്ലെന്നാണ് ഉത്തരം. അക്രമത്തിലൂടെ നഷ്ടം ഉണ്ടായെന്നു കാട്ടി കെഎസ്ഇബിക്ക് നിയമ നടപടി സ്വീകരിക്കാം. ഒരാൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ കുടുംബത്തിലെ എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ കെഎസ്ഇബിക്ക് കഴിയില്ല.

വൈദ്യുതി വിച്ഛേദിക്കാനുള്ള ബോർഡ് ചെയർമാന്റെ ഉത്തരവിന് നിയമസാധുതയുമില്ല. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് ഇലക്ട്രിസിറ്റി ആക്ടിൽ (2003) പറയുന്നുണ്ട്.

ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കാം. വൈദ്യുതി വിച്ഛേദിക്കുമെന്ന കാര്യം ബില്ലിൽ തന്നെ പറയുന്നതിനാൽ പ്രത്യേക നോട്ടിസിന്റെ ആവശ്യമില്ല. വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോൾ എസ്എംഎസായും ഫോണിലൂടെയും നേരത്തെ അറിയിപ്പ് നൽകണം.

വൈദ്യുതി മോഷണം നടന്നതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ വൈദ്യുതി വിച്ഛേദിച്ച് നിയമനടപടി സ്വീകരിക്കാം. വൈദ്യുതി കണക്‌ഷൻ അപകടം ഉണ്ടാക്കുന്നതാണെങ്കിൽ, വീട്ടുകാരെ അറിയിച്ച് തുടർനടപടികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കാം.ഉച്ചയ്ക്ക് ഒരു മണിവരെയാണ് വൈദ്യുതി വിച്ഛേദിക്കാനുള്ള സമയം.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ്

യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പൊലീസ് കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം...

ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു

ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു യുഎഇ ∙ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം.പെരിയാർ ടൈഗർ...

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല ന്യൂയോർക്ക്: ഇന്ത്യയുടെ വ്യാപാര നയം അമേരിക്കയ്ക്കെതിരെ “ഏകപക്ഷീയമായിരിക്കുന്നു”...

Related Articles

Popular Categories

spot_imgspot_img