web analytics

”ക്ഷമിക്കണം, സുഖമില്ലാത്തയാൾക്കു വേണ്ടിയാണ്,ഒരു മാസത്തിനകം തിരികെ തരാം’; മോഷണം നടത്തിയ വീട്ടിൽ ഹൃദയസ്പർശിയായ കത്തെഴുതി കള്ളൻ !

പലതരത്തിലുള്ള കള്ളന്മാരെപ്പറ്റി കേൾക്കാറുണ്ട്. എന്നാൽ ഇതൊരു വ്യത്യസ്തനായ കള്ളനാണ്. തമിഴ്‌നാട്ടിലെ മേഘനാപുരത്താണ് സംഭവം. വീട്ടിൽ കയറി മോഷണം നടത്തിയ ശേഷം ക്ഷമ ചോദിച്ച് കത്തെഴുതി വച്ചിരിക്കുകയാണ് ഈ കള്ളൻ. മനഃപൂർവ്വമല്ലെന്നും തന്റെ വീട്ടിൽ സുഖമില്ലാത്തയാൾക്കു വേണ്ടിയാണിതെന്നും ഒരു മാസത്തിനകം തിരിച്ചു തരാമെന്നുമാണ് കള്ളൻ കത്തെഴുതി വച്ചത്.(The thief wrote a touching letter in the house where he had stolen)

‘ക്ഷമിക്കണം, ഇത് ഒരു മാസത്തിനകം ഞാൻ തിരികെ തരാം. എന്റെ വീട്ടിൽ ഒരാൾ സുഖമില്ലാതെ ഇരിക്കുകയാണ് അതുകൊണ്ടാണ് ഇത് ചെയ്യുന്നത്’- എന്നാണ് കത്തിൽ എഴുതിയിരുന്നത്. വിരമിച്ച അദ്ധ്യാപകൻ സെൽവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സെൽവിനും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്.

കഴിഞ്ഞ മാസം ദമ്പതികൾ മകനെ കാണാൻ ചെന്നെെയിൽ പോയിരുന്നു. ഇവർ ഇല്ലാത്ത ദിവസങ്ങളിൽ വീട് വൃത്തിയാകാൻ ഒരു ജോലിക്കാരിയെ ഏർപ്പെടുത്തിയിരുന്നു. ജൂൺ 26ന് ജോലിക്കാരി വീട്ടിലെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഉടനെ ഇവർ സെൽവിനെയും പൊലീസിനെയും വിവരം അറിയികയായിരുന്നു.

60,000 രൂപയും 12ഗ്രാം സ്വർണാഭരണങ്ങളും ഒരു ജോടി വെള്ളി പാദസരവും കള്ളൻ കവർന്നതായി കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി വീട്ടിൽ തെരച്ചിൽ നടത്തിയപ്പോഴാണ് കള്ളൻ എഴുതി എന്ന് വിശ്വസിക്കുന്ന കത്ത് ലഭിച്ചത്.സംഭവത്തിൽ മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

Related Articles

Popular Categories

spot_imgspot_img