സിനിമാ ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനെ കുറിച്ചുള്ള ഓരോ പുതിയ വിവരവും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.(Thangalaan movie release date out)
ചിത്രം ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാവ് ജി.ധനഞ്ജയൻ അറിയിച്ചത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നിർമ്മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചിത്രത്തിന്റെ സംഗീത സംവിധാനം പൂർത്തിയായെന്നും ട്രെയ്‌ലർ ഉടനെ പുറത്തുവരുമെന്നും ജിവി പ്രകാശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘തങ്കലാന്‍ പശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്‍റെ മികച്ചത് തന്നെ നല്‍കി. എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയ്‌ലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക’- എന്നാണ് ജിവി പ്രകാശ് കുറിച്ചത്.
കെജിഎഫിന്റെ പശ്ചാത്തലത്തിലാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Read Also: മഴക്കാലമാണ്, പനിയുണ്ടാകും; പക്ഷെ എല്ലാ പനിയും ജലദോഷപ്പനിയല്ല; ജാഗ്രത പാലിക്കാം