മൂന്നാം വന്ദേഭാരത് കേരളം വിട്ടു ! മലയാളികളെ സമർത്ഥമായി കബളിപ്പിച്ച് റെയില്‍വേ, നഷ്ടം പതിനായിരക്കണക്കിന് മലയാളികൾക്ക്

ഇന്ത്യയിൽ മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യതയാണ് വന്ദേ ഭാരത് ട്രെയിനുകൾക്ക് കേരളം നൽകിയത്. ആരംഭിച്ച രണ്ട് റൂട്ടുകളും വൻ വിജയമായി. മാസങ്ങൾക്ക് മുന്നേ ബുക്ക് ചെയ്താൽ പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഈ രണ്ടു ട്രെയിനുകളിലും. കാര്യങ്ങൾ ഇങ്ങനെയെന്നിരിക്കെ കേരളത്തിന് ലഭിച്ച മൂന്നാം വന്ദേ ഭാരത് ഏകദേശം കൈവിട്ട അവസ്ഥയിലാണ്. (Vandebharat train which was brought to Kerala to do service on Ernakulam-Bengaluru route will not run the service.)

എറണാകുളം – ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനെന്ന് പറഞ്ഞു കേരളത്തില്‍ എത്തിച്ച വന്ദേഭാരത് ട്രെയിന്‍ സർവീസ് നടത്തില്ലെന്ന് കദേശം ഉറപ്പായിക്കഴിഞ്ഞു. കൊച്ചി – ബംഗളൂരു നഗരങ്ങളെ കണക്ട് ചെയ്ത് ട്രെയിന്‍ ഓടിച്ചാല്‍ ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും ഇരട്ടിപ്പണം വരെ ഈടാക്കുന്ന സ്വകാര്യ ബസ് ലോബിക്ക് വന്‍ നഷ്ടമാണ്. ഈ റൂട്ടിലൂടെ വന്ദേഭാരത് ഓടിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. കൊച്ചി – ബംഗളൂരു റൂട്ടില്‍ ഓടിക്കുകയാണെങ്കില്‍ അത് പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസമാകും. പക്ഷെ റയിൽവേ കണ്ണടയ്ക്കുകയാണ്.

കൊച്ചി – ബംഗളൂരു സർവീസ് ഉപേക്ഷിച്ച ശേഷം തിരുവനന്തപുരം – കോയമ്പത്തൂര്‍, തിരുവനന്തപുരം – ഷൊര്‍ണൂര്‍ റൂട്ടുകള്‍ പരിഗണിച്ച റെയില്‍വേ അതും വേണ്ടെന്ന് വച്ചു. രണ്ട് ട്രെയിനുകള്‍ ദിവസേന ഷൊര്‍ണൂര്‍ വഴി അങ്ങോട്ടും ഇങ്ങോട്ടുമായി നാല് സര്‍വീസുകള്‍ കടന്ന് പോകുന്നുണ്ട്. അപ്പോള്‍ മൂന്നാമതൊരു ട്രെയിന്‍ കൂടി ഇതേ റൂട്ടില്‍ വേണ്ടെന്നും അനുവദിച്ചാല്‍ നഷ്ടം സംഭവിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തൽ.

നാല് മാസം വെറുതെ കിടന്ന ശേഷം വന്ദേഭാരത് വണ്‍വേ സ്‌പെഷ്യലായി ഇന്നലെ കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഇതിന് മുന്നോടിയായി ട്രെയിനിനെ ശനി വൈകുന്നേരം കൊല്ലത്ത് നിന്ന് കൊച്ചുവേളിയില്‍ എത്തിച്ചിരുന്നു. കൊച്ചുവേളിയില്‍ നിന്നുള്ള വണ്‍വേ സ്‌പെഷലിന്റെ റൂട്ട് കോട്ടയം വഴിയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊച്ചുവേളി – കോട്ടയം റൂട്ടില്‍ വണ്ടിയുടെ പരീക്ഷണ ഓട്ടവും അധികൃതര്‍ നടത്തിയിരുന്നു.

വണ്‍വേ വന്ദേഭാരത് എന്ന പേരില്‍ മംഗലാപുരത്ത് എത്തിക്കുന്ന വണ്ടി താത്ക്കാലികമായി മറ്റൊരു സര്‍വീസ് നടത്തുമെന്നാണ് വിവരം. മംഗളുരൂ – ഗോവ വന്ദേഭാരത് എക്‌സ്പ്രസിന്റെ റേക്കുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരമായി കൊച്ചുവേളിയില്‍ നിന്ന് എത്തിച്ച എട്ട് കോച്ചുകള്‍ ഉള്ള വന്ദേഭാരത് ഈ റൂട്ടില്‍ ഓടിക്കാനാണ് അധികൃതരുടെ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്ത...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ 

കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ  കോഴിക്കോട്: കോഴിക്കോട്ടും യുവാക്കൾക്കെതിരെ പോലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് പരാതി....

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

Related Articles

Popular Categories

spot_imgspot_img