web analytics

എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം; “ഇടവേളകളില്ലാതെ” പ്രകാശനം ചെയ്തു

ലിപി പബ്ലിക്കേഷന്‍സ്് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ, അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള “ഇടവേളകളില്ലാതെ” പ്രകാശനം ചെയ്തു.The life of Edvala Babu

എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ സുരേഷ് ഗോപി, നടൻ മോഹന്‍ലാലിന് നൽകിയാണ്പ്രകാശന കർമം നിർവഹിച്ചത്.

ചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.

ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചുമാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ’.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img