വലിഞ്ഞുകയറി വന്നതല്ല, ക്ഷണിച്ചിട്ട് വന്നതാണെന്ന് മാധ്യമ പ്രവർത്തകർ; എങ്ങനെ വന്നതാണെങ്കിലും പുറത്തു നിന്നാൽ മതിയെന്ന് പുതിയ ഭാരവാഹികൾ; ഇനി അമ്മയല്ല “എഎംഎംഎ” മതിയെന്ന് പുതിയ തീരുമാനം

താരസംഘടനയായ അമ്മയുടെ ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ മാധ്യമ പ്രവർത്തകർക്ക് അവഹേളനം. പത്ര–ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബോക്സർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെതെന്നാണ് ആക്ഷേപം. സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു.The media workers were insulted at the annual general meeting of the star organization Amma yesterday

രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. 

എന്നാൽ, വളരെ മോശമായ രീതിയിലായിരുന്നു സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം. കൺവൻഷൻ സെന്ററിന്റെ പുറത്തു റോഡിൽ വച്ചു തന്നെ മാധ്യമങ്ങളെ ബൗൺസർമാരെ ഉപയോഗിച്ചു തടയുകയും രണ്ടു മണിക്കൂറോളം സമയം പെരുമഴയത്തു കാത്തുനിർത്തുകയും ചെയ്തു. 

ഒടുവിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചപ്പോഴാണ് ഉള്ളിൽ കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി അപമാനിക്കുക എന്നത് അമ്മയ്ക്കെന്നല്ല ഒരു സംഘടനയ്ക്കും ഭൂഷണമല്ല.

തിരഞ്ഞെടുപ്പിനു ശേഷം സാധാരണ നടത്താറുള്ള പത്രസമ്മേളനം ഒഴിവാക്കിയ അമ്മയുടെ ഭാരവാഹികൾ ഔദ്യോഗികമായി പത്രക്കുറിപ്പു പുറത്തിറക്കാൻ പോലും തയാറായില്ല. 

30 വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടന അംഗീകൃത ലെറ്റർപാഡിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരങ്ങൾ നൽകാൻ പോലും തയാറാകാത്തതു തികച്ചും പ്രതിഷേധാർഹമാണ്. 

വിരലിലെണ്ണാവുന്ന അംഗങ്ങളുള്ള സംഘടനകൾ പോലും മാധ്യമവാർത്തകൾ നൽകുമ്പോൾ കാണിക്കുന്ന ഈ ഉത്തരവാദിത്തം അഞ്ഞൂറിലേറെ അംഗങ്ങളുള്ള അമ്മയെന്ന സംഘടനയ്ക്ക് അറിയാത്തതാണെന്നു കരുതുന്നില്ല.  

പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്താനുള്ള അവകാശം ലഭിച്ച വ്യക്തിയെ അമ്മയുടെ പിആർഒ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കൂടി ഔദ്യോഗികമായി അറിയിക്കണമെന്നും പ്രസ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

 കാരണം ഇതിനായി അമ്മ തന്നെ ചുമതലപ്പെടുത്തി എന്ന മട്ടിൽ പേരും ഫോൺ നമ്പറും വച്ചൊരു വാട്സാപ്പ് സന്ദേശം ഈ വ്യക്തി ചില മാധ്യമപ്രവർത്തകർക്കു മാത്രം അയച്ചിരുന്നു. ഇതു സത്യമാണെങ്കിൽ മേലിൽ അമ്മയെ സംബന്ധിച്ചുള്ള വാർത്തകൾ ഈ വ്യക്തി നൽകുന്നതു മാത്രം പ്രസിദ്ധീകരിച്ചാൽ മതിയല്ലോ എന്നാണ് പ്രസ് ക്ലബ് ഭാരവാഹികൾ ചോദിക്കുന്നത്.

കഴിഞ്ഞ 30 വർഷവും അമ്മ എന്ന സംഘടനയുടെ വളർച്ചയിലും തളർച്ചയിലും ഒപ്പം നിന്ന ചരിത്രമാണു കൊച്ചിയിലെ മാധ്യമപ്രവർത്തകർക്കുള്ളത്. 

എന്തിന്റെ പേരിലായാലും അവരോടുണ്ടായ അധിക്ഷേപം നീതീകരിക്കാനാകാത്തതാണെന്നു മാത്രം പറയുന്നു. ഈ സംഭവത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു എന്ന് പ്രതിഷേധ കുറിപ്പിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

Other news

പിടിച്ചുപറി സ്ഥിരം പണി; ഇത്തവണ ഇരയായത് റോഡിലൂടെ നടന്നുപോയ യുവതി; മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

കോട്ടയം: യുവതിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച്‌ കടന്നയാളെ പൊലീസ് പിടികൂടി....

ചാനൽ ചർച്ചയ്ക്കിടെ നാക്കുപിഴ; പി സി കോടതിയിൽ ഹാജരായി

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി...

വിദേശ വായ്പ വൈകുന്നു; കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തില്‍ പ്രതിസന്ധി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു...

കണ്ടു കിട്ടുന്നവർ അറിയിക്കുക… മലപ്പുറത്ത് നിന്നും കാണാതായത് 12 ഉം 15 ഉം വയസ്സ് പ്രായമുള്ള കുട്ടികളെ

മലപ്പുറം: മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ...

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ പട്ടാപ്പകൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവം: 16 വയസ്സുകാരൻ അറസ്റ്റിൽ

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ 16 വയസ്സുകാരനെ പോലീസ്...

Related Articles

Popular Categories

spot_imgspot_img