കോഴിക്കോട് കുറുക്കന്റെ ആക്രമണം. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ ആണ് നിരവധിപ്പേരെ കുറുക്കൻ കടിച്ചത്. കടിയേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) , സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീധരന്റെ പരുക്ക് ഗുരുതരമാണ്.(Unexpected fox attack in Kozhikode Atholi; Injury to many)
ദേവയാനിയെയാണ് ആദ്യം കുറുക്കന്‍ വീട്ടില്‍ കയറി കടിച്ചത്. അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള ശ്രീധരനെയും ഭാര്യ സുലോചനയെയും ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. കുറുക്കനെ പിടികൂടി. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.