ചെക്കിംഗിനിടെ യാത്രക്കാരന്റെ ഒറ്റ ചോദ്യം, ഫ്ലൈറ്റ് വൈകിയത് 6 മണിക്കൂർ ! പകച്ച് ജീവനക്കാർ




വിമാനം കയറാൻ എത്തിയ യാത്രക്കാരന്റെ ഒറ്റ ചോദ്യത്തിൽ ഫ്‌ളൈറ്റ് വൈകിയത് മണിക്കൂറുകൾ. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.
(Passenger’s single question during check-in, flight delayed 6 hours)


കൊൽക്കത്തിൽ നിന്ന് പൂനെയിലേക്കുള്ള ഫ്‌ളൈറ്റ് ആണ് യാത്രക്കാരന്റെ ആശങ്ക മൂലം വൈകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇൻ ചെയ്യുന്നതിനിടെ യാത്രക്കാരൻ വിമാനത്തിൽ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ചോദ്യം കേട്ട സെക്യൂരിറ്റി ജീവനക്കാർ പരിഭ്രാന്തരായി. യാത്രക്കാരന്റെ സംശയം മാത്രമായിരുന്നെങ്കിലും അങ്ങിനെയങ്ങു വെറുതെ വിടാൻ പറ്റുമോ? വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്.

നടപടിയുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാർ ഉടനടി പുറത്തിറക്കി. യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാർക്ക് ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തി.

ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വൈകിട്ട് 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു. തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണികൾ മൂലം യാത്രക്കാർ പലരും ഫ്ലൈറ്റ് യാത്രയിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

ഒറ്റനോട്ടത്തിൽ അറിയാം പോഷകാഹാരക്കുറവ്; പഠിക്കാൻ പോകുന്നില്ല; ഏറുമാടത്തിൽ കണ്ടെത്തിയത് മൂന്നു കുട്ടികളെ; സംഭവം ഇടുക്കിയിൽ

അടിമാലി: ഇടുക്കി മാങ്കുളത്തു ഏറുമാടത്തിൽനിന്നു വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന മൂന്നു കുട്ടികളെ...

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചി മറൈൻഡ്രൈവ് മേനകയിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്....

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; പിടിയിലായവർ ഉജ്ജ്വല ഹോമിൽ നിന്ന് കടന്നു കളഞ്ഞു

കോഴിക്കോട്: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായ നാടോടി സ്ത്രീകൾ കടന്നു...

സംസ്ഥാനത്ത് ഈ മൂന്നു സ്ഥലങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക…! ജനങ്ങൾക്ക് ജാഗ്രതാ നിർദേശം:

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...

കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്: പ്രതി ആകാശ് റിമാൻഡിൽ

കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസിലെ പ്രതി ആകാശിനെ റിമാൻഡ് ചെയ്തു....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!