ലേലത്തിനെത്തിയ ഡയാന രാജകുമാരിയുടെ വസ്തുക്കൾക്ക് കിട്ടിയത് ഞെട്ടിക്കുന്ന വില !

ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം ജനങ്ങളുടെ ശ്രദ്ധയും സ്‌നേഹവും നേടുകയും ജീവിതത്തിൽ ഓന്നാകെ വിവാദങ്ങളിൽ പെടുകയും ചെയ്ത രാജകുമാരിയാണ് പ്രിൻസ് ഡയാന. കാറപകടത്തിൽ കൊല്ലപ്പെട്ട രാജകുമാരി ഇന്നും ബ്രിട്ടീഷ് ജനതയുടെ മനസിൽ ജീവിക്കുന്നു എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ഡയാനയുടെ ശേഖരത്തിലുള്ള വസ്തുക്കളുടെ ലേലം. 5.5 മില്യൺ ഡോളറിനാണ് ഡയാന രാജകുമാരി ഉപയോഗിച്ച് വസ്തുക്കൾ വിറ്റുപോയത്.

50- ലധികം വസ്തുക്കൾ അടങ്ങിയ ശേഖരത്തിൽ ഷൂകൾ, തൊപ്പികൾ, ഹാൻഡ്ബാഗുകൾ , വസ്ത്രങ്ങൾ, സ്യൂട്ടുകൾ, എന്നിവയും ഫോട്ടോഗ്രാഫുകളും കത്തുകളും ഉണ്ടായിരുന്നു. 1987-ൽ രാജകുമാരി ധരിച്ച ഷോൾഡർ ബോഡിസും ടയേർഡ് പാവാടയും ഉൾക്കൊള്ളുന്ന ഒ പട്ടും ലേസ് ഈവനിംഗ് ഗൗണും 910,000-ഡോളറിനാണ് വിറ്റുപോയത്.

390,000 ഡോളറിനാണ് ഡയാനയുടെ ഒരു ജോടി മരതകം പച്ച നിറത്തിലുള്ള സാറ്റിൻ കുർട്ട് ഗെയ്ഗർ പമ്പുകൾ വിറ്റത്. വിക്ടോറിയ രാജ്ഞിയുടെ എംബ്രോയിഡറി സിൽക്ക് തൂവാല 1,625 ഡോളറിന് വിറ്റു. വിവാഹ വാർഷിക കാർഡിന് സ്‌പെൻസർ കുടുംബത്തിലെ മുൻ വീട്ടുജോലിക്കാരനായ മൗഡ് പെൻഡ്രെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൈയ്യക്ഷര കത്ത്. 44450 ഡോളറിന് വിറ്റു.

ജോർജ്ജ് ആറാമൻ രാജാവ് മകളായ മാാർഗരറ്റ് രാജകുമാരിക്ക് നൽകിയ ഡയമണ്ട് വാച്ച് ലേലത്തിൽ 78,000 ഡോളറിന് വിറ്റുപോയി. ലേലത്തിൽ വിറ്റ വസ്തുക്കളും ലഭിച്ച തുകയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി.

spot_imgspot_img
spot_imgspot_img

Latest news

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

Related Articles

Popular Categories

spot_imgspot_img