web analytics

ദേശാടന പക്ഷികളേക്കാൾ മനോഹരമാണ് ഈ പൂമ്പാറ്റകളുടെ ജീവിതം; പൂക്കളിലെ തേനുണ്ണാൻ യൂറോപ്പിൽ നിന്നും ആഫ്രിക്കയിലേക്ക് പറക്കുന്ന ചിത്രശലഭ കൂട്ടം; തിരിച്ചെത്തുമ്പോഴേക്കും തലമുറകൾ പലത് മാറും…

ചിത്രശലഭങ്ങൾക്ക് സമുദ്രം താണ്ടി പറക്കാൻ സാധിക്കുമോ? ഗവേഷകരെ പോലും വിസ്മയിപ്പിച്ചുകൊണ്ട് ചിത്രശലഭങ്ങളുടെ ഏറ്റവും വലിയ കുടിയേറ്റം നടക്കുന്നത്. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും അവിടെ നിന്ന് തിരിച്ചും ഒരു വർഷത്തിനിടെയിൽ ഈ ചിത്രശലഭ കൂട്ടം സഞ്ചരിക്കും.Can butterflies fly across oceans?

ചിത്രശലഭങ്ങളെ കുറിച്ചു പഠിക്കുന്നവരും എൻറമോളജിസ്റ്റുകളും ശലഭങ്ങളുടെ സഞ്ചാരപഥത്തെ കുറിച്ച് കാലങ്ങളായി ഗവേഷണം നടത്തുന്നുണ്ട്. ഇപ്പോഴിതാ, വൻ സുദ്രങ്ങൾ താണ്ടി മറുകരയെത്താനുള്ള ശേഷി ചിത്രശലഭങ്ങൾക്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പശ്ചിമ ആഫ്രിക്കയിൽ കണ്ടുവരുന്ന ‘പെയിൻറഡ് ലേഡി’ എന്ന ചിത്രശലഭമാണ് 4200 കിലോമീറ്ററിലേറെ പറന്ന് തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന തീരത്തെത്തിയത്. പ്രമുഖ ശാസ്ത്രജേണലായ നേച്ചറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ഓറഞ്ച്, ബ്രൗൺ നിറങ്ങളിൽ കാണപ്പെടുന്ന ഇവ പക്ഷെ ഇത്ര ദൂരം നീണ്ട് നിൽക്കുന്ന കുടിയേറ്റം മറ്റെവിടെയും നടത്തുന്നതായി കണ്ടെത്തിയിട്ടില്ല. മിക്ക ശലഭങ്ങളും രണ്ട് തലമുറകളിലായാണ് ഈ കുടിയേറ്റം പൂർത്തിയാക്കുന്നത്. അപൂർവ്വം ശലഭങ്ങൾക്കു മാത്രമാണ് യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും തിരികെയും സഞ്ചരിക്കാൻ സാധിക്കുന്നത്.

പ്രാണികളെ കുറിച്ച് പഠനം നടത്തുന്ന (എൻറമോളജിസ്റ്റ്) ജെറാർഡ് ടലാവെര എന്ന ഗവേഷകൻ ഫ്രഞ്ച് ഗയാനയിലെ ഒരു ബീച്ചിൽ ‘പെയിൻറഡ് ലേഡി’ ചിത്രശലഭത്തെ കണ്ടെത്തുകയായിരുന്നു. ‘വനേസ കാർഡുയി’ എന്ന ശാസ്ത്രനാമമുള്ള ഈ ശലഭം ആഫ്രിക്കൻ വൻകരയിൽ കാണപ്പെടുന്നതായി അദ്ദേഹത്തിന് അറിയാമായിരുന്നു. തെക്കേ അമേരിക്കയിൽ ഈ ശലഭ ഇനത്തെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ ഗവേഷണമാണ് ചിത്രശലഭത്തിൻറെ സമുദ്രാന്തര യാത്രയുടെ ചുരുളഴിച്ചത്.

പല സംഘങ്ങളായാണ് ഈ ചിത്രശലഭങ്ങളുടെ കുടിയേറ്റം. ഏതാണ്ട് 2000 ശലഭങ്ങളാണ് ഒരു സംഘത്തിലുണ്ടാവുക. വേനൽക്കാലം അവസാനിക്കുന്നതോടെയാണ് ഇവ യൂറോപ്പിനോട് വിട പറയുന്നത്. ആഫ്രിക്കയിലെ വസന്തകാലം ആരംഭിക്കുമ്പോഴേക്കും ഇവ അവിടേക്കെത്തും. അതേസമയം ആഫ്രിക്കയിൽ എത്തിയ ശേഷമുള്ള ഇവയുടെ പ്രജനനം ഉൾപ്പടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഇവ തിരിച്ചെത്തുക.

ജെറാർഡ് ടലാവെര, ബ്രിട്ടനിലെ എക്സെറ്റർ സർവകലാശാലയിലെ സഹ ഗവേഷകരായ തോമസ് സുചാൻ, ക്ലമൻറ് പി. ബട്ടെയ്‍ലി, മേഗൻ റീച്, എറിക് ടോറോ ഡെൽഗാഡോ, റോജർ വില, നവോമി പിയേഴ്സ് എന്നിവരുമായി ചേർന്ന് ‘പെയിൻറഡ് ലേഡി’യെ ഫ്രഞ്ച് ഗയാനയിൽ കണ്ടെത്തിയതിൽ പഠനം തുടർന്നു. ശലഭത്തിൻറെ സഞ്ചാര പാത പഠിച്ചു.

ഫ്രഞ്ച് ഗയാനയിൽ കണ്ടെത്തിയ ‘പെയിൻറഡ് ലേഡി’യുടെ ചിറകിൽ നിന്ന് ഇവർ പൂമ്പൊടിയുടെ അവശിഷ്ടങ്ങൾ ശേഖരിച്ചു. പശ്ചിമ ആഫ്രിക്കയിൽ കാണപ്പെടുന്ന ചെടികളിൽ നിന്നുള്ള പൂമ്പൊടിയായിരുന്നു ശലഭച്ചിറകിലുണ്ടായിരുന്നത്. ജനിതക ശ്രേണീകരണം, ഐസോടോപ്പ് ട്രെയ്‌സിങ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ വിശദമായ പഠനത്തിൽ യൂറോപ്പിലും ആഫ്രിക്കയിലും കണ്ടുവരുന്ന ശലഭങ്ങൾ അറ്റ്ലാൻറിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിലെത്തുന്നു എന്ന് കണ്ടെത്തി. ചിത്രശലഭങ്ങളുടെ പറക്കലിന് സഹായകമാകുന്ന സമുദ്രക്കാറ്റുകളുടെ വിവരങ്ങളും ഇവർ കണ്ടെത്തി. ചിത്രശലഭങ്ങൾ കടൽ കടന്ന് ദേശാടനം നടത്തുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യത്തെ പഠനമാണിത്.

തെക്കേ അമേരിക്കയിലേക്ക് മാത്രമല്ല പെയിൻറഡ് ലേഡിയുടെ സഞ്ചാരം. വടക്കൻ ആഫ്രിക്കയിൽ വസന്തകാലത്തിലാണ് പെയിൻറഡ് ലേഡി ശലഭങ്ങൾ ജന്മമെടുക്കുന്നത്. വേനലാകുന്നതോടെ ഇവ വടക്കോട്ട് സഞ്ചരിച്ച് മെഡിറ്ററേനിയൻ സമുദ്രവും കടന്ന് യു.കെയിലോ സ്കാൻഡിനേവിയൻ മേഖലയിലോ എത്തും. പല തലമുറകൾ പിറന്നുകൊണ്ടാണത്രെ ഇവ യാത്ര പൂർത്തിയാക്കുന്നത്. യാത്രയിൽ ജന്മമെടുക്കുന്ന പുതിയ പൂമ്പാറ്റകൾ യാത്ര തുടരുകയും പഴയവ ചത്തുപോകുകയും ചെയ്യും.

കാലാവസ്ഥാ രീതികൾ, വിഭവങ്ങളുടെ ലഭ്യത, ഭൂപ്രകൃതിയിൽ മനുഷ്യൻ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ചിത്രശലഭങ്ങൾ അവയുടെ യാത്രാപഥവും സമയവും ക്രമീകരിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി.

ആവാസവ്യവസ്ഥയുടെ തകർച്ച, കാലാവസ്ഥാ വ്യതിയാനം, കീടനാശിനികളുടെ ഉപയോഗം തുടങ്ങിയ പലവിധ കാരണങ്ങളാൽ ഭീഷണി നേരിടുന്ന ശലഭ ഇനമാണ് പെയിൻറഡ് ലേഡി. ഇവയുടെ സഞ്ചാരരീതി മനസ്സിലാക്കുന്നത് ശലഭത്തേയും അതിൻറെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

യൂറോപ്പിൽ നിന്ന് പുറപ്പെടുന്ന ചിത്രശലങ്ങളുടെ അടുത്ത തലമുറയാണ് മിക്കവാറും യൂറോപ്പിൽ തിരിച്ചെത്തുക. ഇവയും തങ്ങളുടെ മുൻഗാമികളെപ്പോലെ യൂറോപ്പിലെ വസന്തകാലത്തിന്റെ അവസാനത്തോടെ അവിടെനിന്ന് യാത്ര തുടങ്ങി ആഫ്രിക്കയിലെ വസന്തകാലത്ത് അവിടെയെത്തിച്ചേരും.

സഹാറ ഒഴിച്ചുള്ള സ്ഥലങ്ങളിൽ ഒറ്റയടിക്കുള്ള യാത്രയല്ല ഇവയുടേത്. മറിച്ച് ഇവ കടന്നു പോകുന്ന സമയത്ത് അതാത് സ്ഥലങ്ങളിൽ പൂക്കാലമായിരിക്കും. ഈ പൂക്കളിലെ തേനുണ്ടാണ് ഈ ശലഭങ്ങളുടെ യാത്ര. അതുകൊണ്ടു തന്നെയാണ് ഭക്ഷണം ലഭിക്കാത്ത കൊടിയ ചൂടുള്ള സഹാറയിലൂടെയുള്ള ഇവയുടെ കുടിയേറ്റം ഗവേഷകരെ അമ്പരിപ്പിക്കുന്നത്. സഹാറിലൂടെ ഒട്ടുമിക്ക ശലഭസംഘങ്ങലും വിശ്രമമില്ലാത്ത യാത്രയാണ് നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

"അന്യകൈവശം" നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ്...

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ; സംഭവം തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ ജാർഖണ്ഡിലെ...

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; മുംബൈ പിടിക്കാൻ താക്കറെ സഹോദരന്മാർ ഒരുമിക്കുന്നു വർഷങ്ങളോളം...

പറന്നുയർന്നതിന് പിന്നാലെ വലത് വശത്തുള്ള എഞ്ചിൻ തകരാറിലായി; അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം

അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം ഡൽഹി ∙ ഡൽഹിയിൽ നിന്ന്...

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും കൊച്ചി: കേരള...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ...

Related Articles

Popular Categories

spot_imgspot_img