web analytics

പെയ്തിട്ടും പെയ്തിട്ടും നിറയാതെ അണക്കെട്ടുകൾ; പ്രധാന അണക്കെട്ടുകളില്‍ 40 ശതമാനത്തില്‍ താഴെ മാത്രം വെള്ളം മാത്രം; കണക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം. ഇടുക്കി അണക്കെട്ട്, പത്തനംതിട്ടയിലെ കക്കി, പമ്പ, എറണാകുളം ജില്ലയിലെ ഇടമലയാര്‍, വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ ഷോളയാര്‍ എന്നിവയാണ് സംസ്ഥാത്തെ പ്രധാനപ്പെട്ട അണക്കെട്ടുകള്‍. (Heavy Rain; This is the water level storage status of dams in Kerala)

ഇതില്‍ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 33.78 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കക്കി (26 ശതമാനം) പമ്പ (26.26 ശതമാനം) ഇടമലയാര്‍ (28.81 ശതമാനം), ഷോളയാര്‍ ( 12.44 ശതമാനം), ബാണാസുരസാഗര്‍ (16.49 ശതമാനം) എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട ഡാമുകളിലെ ജലത്തിന്റെ അളവ്.

അതേസമയം നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടിയില്‍ സംഭരണ ശേഷിയുടെ 95.74 ശതമാനം വെള്ളം ഉണ്ട്. ലോവര്‍ പെരിയാറില്‍ ഇത് 100 ശതമാനം വരും. പെരിങ്ങല്‍കുത്തിലും മൂഴിയാറിലും യഥാക്രമം 85.41 ശതമാനം, 53.71 ശതമാനം എന്നിങ്ങനെയാണ് ജലത്തിന്റെ അളവ്.

ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പെരിങ്ങല്‍കുത്ത്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മൂഴിയാര്‍ എന്നിവയില്‍ നിന്നും സുരക്ഷയുടെ ഭാഗമായി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്. അതിനാൽ താനെന്ന പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാട്ടുപ്പെട്ടിയിലും കുറ്റ്യാടിയിലും 50 ശതമാനത്തിന് മുകളില്‍ വെള്ളം ഉണ്ടെങ്കിലും ഇതുവരെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി തുടങ്ങിയിട്ടില്ല. ഈ ഡാമുകളില്‍ വെള്ളത്തിന്റെ അളവ് സുരക്ഷിത പരിധിയിലായത് കൊണ്ടാണ് ഡാം തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാത്തത്.

ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ നെയ്യാര്‍, മംഗലം, മലങ്കര അണക്കെട്ടുകളില്‍ മാത്രമാണ് 50 ശതമാനത്തിന് മുകളില്‍ വെള്ളം ഉള്ളത്. നെയ്യാറില്‍ സംഭരണശേഷിയുടെ 83 ശതമാനം വെള്ളം ഉണ്ട്. മംഗലം ഡാമില്‍ ഇത് 75 ശതമാനം ആണ്. മലങ്കര ഡാമില്‍ 76 ശതമാനം വരും.

Read More: തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത്, ജനം വീണ്ടും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്ന് രാഷ്ട്രപതി; നയ പ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് എഎപി

Read More: പെരുമ്പാവൂർ ഓടയ്ക്കാലിയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് ചിലർ വന്നുപോയ ശേഷം

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ആനവണ്ടിപ്പണിക്കാർ ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ

ആനവണ്ടിപ്പണിക്കാർ ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ കെഎസ്ആർടിസിക്ക് ഇത് മാറ്റങ്ങളുടെ...

മനുഷ്യനെ പഞ്ചിങ് ബാഗാക്കി

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് നിയമസഭയിൽ ചർച്ച തുടങ്ങി. അടിയന്തരപ്രമേയം അവതിരിപ്പിച്ച...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക്...

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ്...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

Related Articles

Popular Categories

spot_imgspot_img