ഹമാസിന്റെ രാഷ്ട്രീയ വിഭാഗങ്ങൾക്ക് ദീർഘ കാലമായി അഭയം നൽകിയ രാജ്യമാണ് ഖത്തർ. ഹമാസിനും – ഇസ്രയേലിനും – അമേരിക്കക്കും ഇടയിൽ ഒരു പാലം പോലെ പലപ്പോഴും ഖത്തർ ങരണാധികാരികൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഗാസയിലെ വെടിനിർത്തലിനെച്ചൊല്ലി ഹമാസ് നേതാക്കളും ഖത്തർ ഭരണാധികാരികളും തമ്മിൽ ഇടഞ്ഞതായാണ് പുതിയ റിപ്പോർട്ടുകൾ. (Hamas at loggerheads with Qatar over ceasefire deal)
ഇതോടെ ഖത്തർ ഹമാസിന്റെ നേതാക്കള െൈകവിട്ടതായും സൂചനയുണ്ട്. ഖത്തർ കൈവിട്ട ഹമാസ് നേതാക്കൾക്ക് ഇറാഖിൽ സുരക്ഷിത താവളം ഒരുക്കാൻ ഇറാഖ് സർക്കാർ തയാറായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർക്ക് സുരക്ഷയൊരുക്കാൻ ഇറാൻ സർക്കാരും തയാറെടുക്കുന്നതായാണ് സൂചന.