web analytics

വഴിതെറ്റിയപ്പോൾ ഒന്ന് വഴി ചോദിച്ചതതേ പാലക്കാട്ടെത്തിയ ഈ യുവാക്കൾക്ക് ഓർമ്മയുള്ളു, കുട്ടികൾ ഒറ്റയോട്ടം, പക്ഷെ പിന്നീട് നടന്നത് വൻ ട്വിസ്റ്റ്‌ !

വഴിതെറ്റിയപ്പോൾ ഒന്ന് വഴി ചോദിച്ചതതേ ഇവർക്ക് ഓർമ്മയുള്ളൂ. പിന്നാലെ ഈ തമിഴ്‌നാട് സ്വദേശികൾ പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. കുട്ടികൾ തങ്ങളെ തട്ടിക്കൊണ്ടു പോകാൻ വന്ന സംഘമാണ് വാഹനത്തിലെന്ന് തെറ്റിദ്ധരിച്ച് സ്കൂളിലേക്ക് ഓടിയതോടെ സംഭവം ആകെ വഷളായി.

പാലക്കാട് കാഴ്ചപ്പറമ്പിൽ ആണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ അറിഞ്ഞ ഹോംലി ഫുഡ് കഴിക്കാൻ പാലക്കാട് എത്തിയതായിരുന്നു തമിഴ്നാട് മേട്ടുപ്പാളയത്തില്‍ നിന്നുള്ള ഒരു സംഘം യുവാക്കൾ. വഴിതെറ്റിയ ഇവർ, ഇതുവഴി വന്ന സ്കൂൾ വിദ്യാർഥികളോട് തമിഴ് കലർന്ന മലയാളത്തിൽ വഴി ചോദിച്ചതാണ്‌ കുഴപ്പങ്ങൾക്ക് തുടക്കം.

തമിഴ് കലർന്ന സംസാരം കേട്ട കുട്ടികൾ, തങ്ങളെ തട്ടിക്കൊണ്ടു പോകാൻ വന്ന സംഘമാണ് വാഹനത്തിലെന്ന് തെറ്റിദ്ധരിച്ച് സ്കൂളിലേക്ക് ഓടി. പിന്നാലെ അധ്യാപകരോട് കാര്യം പറഞ്ഞ ഇവർ, ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വാഹനം കണ്ടെത്തി.

തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയാണ് വാഹന ഉടമ എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വാഹനവുമായി സ്റ്റേഷനിൽ എത്താൻ ഇയാളോട് ആവശ്യപ്പെട്ടു. കുട്ടികജാല് സ്റ്റേഷനിലെത്തി. വാഹന ഉടമയുടെ മകനും സുഹൃത്തുക്കളുമായിരുന്നു കുട്ടികളോട് വഴി ചോദിച്ചത്. ഇവരോട് സംസാരിച്ചപ്പോൾ കുട്ടികൾക്ക് തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് വ്യക്തമായതോടെ സംഭവം മംഗളമായി കലാശിച്ചു.

കുട്ടികൾ കൂട്ടത്തോടെ ഒറ്റ ഓട്ടം ആയിരുന്നു. പിന്നാലെ പോലീസ് എത്തുകയും ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതോടെ അംഗം ആകെ വഷളായി. വൈകാതെ തെറ്റിദ്ധാരണ എല്ലാം മാറ്റി എല്ലാവരും പിരിഞ്ഞു. സംഭവം നടന്നത് പാലക്കാട് ആണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ചെങ്ങന്നൂരിൽ അമ്മ അറിയാതെ കുളിമുറിയിൽ കയറിയ രണ്ടു വയസുകാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: നാടിനെ നടുക്കിയ നൊമ്പരമായി മാറിയിരിക്കുകയാണ് തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ നിന്നുള്ള...

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തൽ

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ...

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം മുംബൈ ∙ മുംബൈയിലെ...

വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം

വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം കുവൈത്ത് സിറ്റി: കുവൈത്തിലെ...

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

Related Articles

Popular Categories

spot_imgspot_img