ബസ് യാത്ര തുടങ്ങിയ ശേഷവും ഇനി കെഎസ്ആർടിസിയിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം. യാത്ര ആരംഭിച്ച ബസ്സുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തൽസമയ റിസർവേഷൻ സംവിധാനമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. യാത്ര പകുതി വഴിക്ക് അവസാനിപ്പിക്കുന്ന സീറ്റ് കാലിയായി കിടക്കുന്നത് ഒഴിവാക്കാനാണ് ഇത്തരം ഒരു പദ്ധതി. (Real-time reservation in KSRTC)
ഉദാഹരണത്തിന്, തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസിൽ, തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് മാത്രമാണ് ടിക്കറ്റ് റിസർവ് ചെയ്യുന്നതെങ്കിൽ കൊല്ലം മുതൽ സീറ്റ് ഒഴിവാണെങ്കിലും മറ്റാർക്കും ബുക്ക് ചെയ്യാനാവില്ല. ഈ പരിമിതിയാണ് ലൈവ് ടിക്കറ്റിങ്ങിലൂടെ പരിഹരിക്കുന്നത്.
കെഎസ്ആർടിസി പുതുതായി പുറത്തിറക്കിയ സ്മാർട്ട് ടിക്കറ്റും മെഷീനിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇതുവഴി ബസ് പുറപ്പെട്ടാലും സീറ്റ് ഒഴിവുണ്ടെങ്കിൽ യാത്രക്കാരന് വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ഈ സംവിധാനം വഴി റിസർവേഷൻ നില തൽസമയം കണ്ടക്ടർമാർക്കും റിസർവേഷൻ കൺട്രോൾ റൂമിലും അറിയാൻ കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും ചില സർവീസുകളിൽ മാത്രമാണ് അധികത്തിൽ ഇത്പരീക്ഷിക്കുക. ഭീകരമായാൽ മറ്റു ബസ്സുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.