web analytics

ഇടയ്ക്ക് ഇടയ്ക്ക് പെണ്ണ് കെട്ടണമെന്ന് തോന്നുന്നവർ ധർമ്മജനെ കണ്ടുപഠിക്കട്ടെ!

സിനിമാ- മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങുന്ന നടനായി മാറിയ ആളാണ് ധർമ്മജൻ. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തില്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. (My wife is getting married again; Dharmajan Bolgattys facebook post goes viral)

ഇന്ന് രാവിലെ ആണ് താരം ഫേസ്‌ബുക്കില്‍ ഭാര്യയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. അതിന് താഴെ കുറിപ്പായി എഴുതിയ കാര്യമാണ് ആരാധകരെ ആശയ കുഴപ്പത്തിലാക്കിയത്. ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച്‌ ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’ എന്നാണ് ധർമ്മജൻ കുറിച്ചത്. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി പേരാണ് വിവാഹ വാർഷിക ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെെഗ എന്ന് പേരുള്ള രണ്ട് പെണ്‍മക്കളുണ്ട്. മക്കൾക്കുമുന്നിൽ വീണ്ടും വിവാഹിതരാവുകയും ഒരു അടിപൊളി ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ ധർമ്മജനും അനൂജയും.

‘കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല,’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകൾ ധർമ്മജനെ കണ്ടു പിടിക്കട്ടെ,’ എന്നാണ് മറ്റൊരാൾ കുറിച്ചത്. ‘സദ്യ കഴിക്കാൻ എവിടേക്കാണ് വരേണ്ടതെന്നും നിരവധി പേർ ചോദിക്കുന്നുണ്ട്. ഇരുവർക്കും വിവാഹവാർഷിക ആശംസകൾ അറിയിക്കുന്നവരും നിരവധിയാണ്.

നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമായി ചേർന്നുള്ള ധർമ്മജന്റെ സ്കിറ്റുകളാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഇവരെ സുപരിചിതരാക്കിയത്. 2005ൽ ഏഷ്യാനെറ്റ് പ്ലസ്സില്‍ ധര്‍മ്മജനും പിഷാരടയും ചേർന്ന് അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സ്‌റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്.

2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ധർമ്മജൻ ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ച് വരികയാണ്.

Read More: മൂന്നാം തവണ മൂന്നിരട്ടി അധ്വാനിക്കും; നരേന്ദ്ര മോദി സത്യപ്രതിജ്ഞ‌ ചെയ്തു; പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

Read More: കൊടിക്കുന്നിലിന് വേണ്ടി പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രോടേം സ്പീക്കറായി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

Related Articles

Popular Categories

spot_imgspot_img