മസാലയിട്ട മരച്ചീനി മസിലും പെരുപ്പിച്ച് അമേരിക്കയിലേക്ക്; കൂട്ടിനുണ്ട് വാട്ടക്കപ്പയും പൊടി തേയിലയും

കൊച്ചി:സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിദേശവിപണിയിലേക്ക്. മൂന്ന് സഹകരണ സംഘങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ആറ് ഉല്‍പ്പന്നങ്ങളടങ്ങിയ ആദ്യ കണ്ടെയ്നര്‍ 25ന് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് യാത്രയാകും.Value added products produced by cooperatives to foreign markets

പകല്‍ 3.30ന് സഹകരണമന്ത്രി വി എന്‍ വാസവന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. അമേരിക്കയിലെ തീന്‍മേശകള്‍ കീഴടക്കാന്‍ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ മസാലയിട്ട മരച്ചീനിയും കാക്കൂര്‍ സഹകരണ ബാങ്കിന്റെ കപ്പ വാട്ടിയതും തങ്കമണി സഹകരണ ബാങ്കിന്റെ പൊടിത്തേയിലയും അടക്കമുള്ള ആറു ഉല്‍പ്പന്നങ്ങളാണ് കപ്പല്‍ കയറുന്നത്.

സംസ്ഥാന സഹകരണവകുപ്പിന്റെ ഇടപെടലിലൂടെയാണ് സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിദേശവിപണി പിടിക്കാന്‍ കപ്പല്‍ കയറുന്നത്.

സഹകരണ സ്ഥാപനങ്ങള്‍ക്കുകീഴില്‍ നിര്‍മിക്കുന്ന മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തടക്കം വിപണി കണ്ടെത്താനാണ് കയറ്റുമതി.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ 22 സഹകരണ സംഘങ്ങളുടെയും കയറ്റുമതി സ്ഥാപനങ്ങളുടെയും യോഗം ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു.

അതില്‍നിന്ന് തെരഞ്ഞെടുത്ത മൂന്ന് സ്ഥാപനങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ കടല്‍ കടക്കുന്നത്. ഗുണനിലവാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് വിദേശവിപണി പ്രവേശനം സാധ്യമാക്കിയത്. സഹകരണ സ്ഥാപനങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി രാജ്യത്ത് ആദ്യമാണ്.

കോതമംഗലം സഹകരണ ബാങ്കിനുകീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരച്ചീനി മസാലയ്ക്കുപുറമെ ബനാന ക്രിപ്സി വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയും അമേരിക്കന്‍ വിപണിയിലേക്ക് പോകും.

ജൂലൈ ആദ്യവാരം കൂടുതല്‍ സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും വരുംമാസങ്ങളില്‍ കയറ്റുമതിയുണ്ടാകും.

25 വര്‍ഷമായി അമേരിക്കയില്‍ ഭക്ഷ്യോല്‍പ്പന്നവ്യാപാരം നടത്തുന്ന കോതമംഗലം ആസ്ഥാനമായ മഠത്തില്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയാണ് ഇവിടെനിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img