തൃശൂർ: മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. വടമ സ്വദേശി വലിയകത്ത് ഷൈലജയാണ് (52) കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.A mother died after being stabbed by her son following a family fight in Mala
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കഴുത്തിന് വെട്ടേറ്റ ഷൈലജയെ അയൽവാസികൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ ഹാദിലിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.