സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജു ഇറങ്ങിയേക്കും; ജയം തുടരാൻ ഇന്ത്യ; അയലത്തെ കളിക്കാരെ നേരിടാൻ പുതിയ തന്ത്രങ്ങൾ

നോര്‍ത്ത്‌സൗണ്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ. അഫ്ഗാനിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.India vs Bangladesh today in Super Eight match of T20 World Cup

മറുവശത്ത് ഓസ്‌ട്രേലിയയോട് തോറ്റ ക്ഷീണത്തിലാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യ തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതിലൊന്ന് ഓപ്പണര്‍മാരുടെ മോശം പ്രകടനമാണ്. വിരാട് കോലിയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചതോടെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ന്നു.സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഓസീസിനോട് തോറ്റ ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്. ബംഗ്ലാദേശുമായി അവസാനം ഏറ്റുമുട്ടിയ അഞ്ച് ടി-20 മത്സരങ്ങളിൽ നാലെണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം.

സൂപ്പർ എട്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെ 47 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർയാദവ്‌(53), ഹാർദിക് പാണ്ഡ്യ(32)യും ബാറ്റിങ്ങിൽ തിളങ്ങിയപ്പോഴും കോഹ്‌ലി, രോഹിത് അടക്കമുള്ള മറ്റ് ബാറ്റിങ് മുന്നേറ്റ നിര ഇത് വരെ ഫോമിലേക്ക് എത്താത്തത് ആശങ്കയുണ്ട്.

അതെ സമയം ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തിൽ പേസും കുൽദീപ് യാദവിന്റെ നേതൃത്വത്തില്‍ സ്പിൻ ബൗളിങ്‌ നിരയും മികച്ച പ്രകടനം തുടരുന്നത് ടീമിന് ആത്‌മവിശ്വാസം നൽകുന്നു.

നല്ല സ്കോർ പിറക്കുന്ന പിച്ചാണ് ആന്റിഗ്വയിലേത്. യുഎസിനെതിരേ ദക്ഷിണാഫ്രിക്ക 194 റൺസെടുത്തത് ഇവിടെയാണ്. യുഎസും 176 റൺസടിച്ചു. ബംഗ്ലാദേശിനെതിരേ ഓസ്‌ട്രേലിയ മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോഴാണ് മഴയെത്തിയത്.

എന്നാൽ, ശനിയാഴ്ച മഴ തടസ്സമാകില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. പിച്ചിൽ സ്പിന്നിന് ആനുകൂല്യം കൂടുതൽ ലഭിക്കാനും സാധ്യതയുണ്ട്. ഫോമിലല്ലാത്ത ശിവം ദുബെയെ മാറ്റി സഞ്ജു സാംസണെ ഇറക്കാനും സാധ്യതയുണ്ട്.

മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനുകളിലും പതിവിന് വിപരീതമായി സഞ്ജു മണിക്കൂറുകളോളം പ്രാക്ടീസ് നടത്തിയിരുന്നു. ശിവം ദുബെയെ പന്തെറിയിപ്പിക്കാത്ത സാഹചര്യത്തിൽ സഞ്ജുവിനെ ഇറക്കി ബാറ്റിങ് ഓർഡറിലെ മുൻനിരയിലെ ഫോമില്ലായ്മ മറികടക്കുക എന്നതാവും ടീം പ്ലാൻ.

ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ് തുടങ്ങി ശക്തരായ താരനിര ബംഗ്ലാദേശിനുണ്ട്. ഇവര്‍ക്ക് ഇന്ത്യയെ ഞെട്ടിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും ഇന്ത്യ വമ്പന്‍ ജയം ലക്ഷ്യമിട്ടാവും ഇറങ്ങുകയെന്ന കാര്യം ഉറപ്പാണ്.

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

കാതുകുത്താനായി അനസ്തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു....

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

Related Articles

Popular Categories

spot_imgspot_img