സിഎസ്ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.ഐ) അറിയിച്ചു. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. (CSIR-UGC-NET exam postponed amid Paper Leak Row)
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി വിഷയങ്ങളിലുള്ള കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയാണ് സിഎസ്‌ഐആര്‍ നെറ്റ്.
അതേസമയം ജൂണ്‍ 18 ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എന്‍ടിഎ റദ്ദാക്കിയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 11 ലക്ഷം പേരാണ് യുജിസി നെറ്റ് പരീക്ഷ എഴുതിയിരുന്നത്.