മലപ്പുറം മേൽമുറി മുട്ടിപ്പടിയിൽ ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ച് അപകടം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. മഞ്ചേരി പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിദ (37), മകൾ ഫിദ (15) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. സംഭവസമയം മഴയുണ്ടായിരുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. വ്യാഴാഴ്ച ഉച്ചക്ക് 12.25ഓടെയാണ് അപകടം ഉണ്ടായത്. (3 dead in an accident in malappuram)