തന്റെ മണ്ഡലമായ വാരാണസിയിൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാറിനുനേരെ ചെരിപ്പേറ്. ബുധനാഴ്ച മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് സംഭവം. ചെരിപ്പ് കാറിനു മുകളിലേക്ക് വന്നു വീഴുകയായിരുന്നു. . റോഡരികിൽ ജനക്കൂട്ടം തിങ്ങിനിൽക്കുന്നതിനിടയിൽനിന്നാണ് ചെരിപ്പ് കാറിന്റെ ബോണറ്റിൽവന്നു വീണത്. ചെരിപ്പ് എറിഞ്ഞയാളെ പിടികൂടിയോ എന്നതിൽ വ്യക്തതയില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇത് എടുത്തുമാറ്റി.(shoe attack on Prime Minister Narendra Modi’s car during his visit to Varanasi)
വാരാണസിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി മത്സരിക്കാനിറങ്ങിയ മോദി വൻ തിരിച്ചടിയാണ് നേരിട്ടത്. ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഇക്കുറി കീഴടങ്ങിയത് മോദിക്ക് ഏകാന്ത വെല്ലുവിളി ഉയർത്തിയ ശേഷമാണ്. ഒന്നരലക്ഷം വോട്ടിന്റെ നിറംകെട്ട ഭൂരിപക്ഷത്തിലാണ് മോഡി ഇത്തവണ ജയിച്ചുകയറിയത്. ഇതിനിടെ ബുള്ളറ്റ് പ്രൂഫ് കാറിനുനേർക്ക് ചെരിപ്പ് വന്നു വീണത് സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.