കോഴിക്കോട്: അടിച്ചു പൂസായി എത്തിയ ആൾ ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പര്‍ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് ബസ് യാത്രക്കാരിയായ യുവതി ബോധരഹിതയായി. അസ്വസ്ഥത അനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടി.application of pepper spray to moving vehicles; The bus passenger fainted
ഫറോക്ക് ചെറുവണ്ണൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ചെറുവണ്ണൂര്‍ ജംഗ്ഷന് സമീപം മദ്യപിച്ച് ലക്കുകെട്ട് കാലുറയ്ക്കാതെ നില്‍ക്കുകയായിരുന്ന ഇയാള്‍ ഇതുവഴി കടന്നുപോയ വാഹനങ്ങളിലേക്ക് കൈവശമുണ്ടായിരുന്ന സ്‌പ്രേ അടിക്കുകയായിരുന്നു.
ഈ സമയം കോഴിക്കോട്ട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസില്‍ യാത്ര ചെയ്തിരുന്ന ഷെറിന്‍ സുലൈഖയുടെ മുഖത്തും സ്പ്രേ പതിച്ചു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടന്‍ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേസമയം തന്നെ സ്പ്രേ ആക്രമണത്തിനിരയായ പാസഞ്ചര്‍ ഓട്ടോ ഡ്രൈവര്‍ മലപ്പുറം ഐക്കരപ്പടി സ്വദേശി കുളങ്ങോട്ട് ഹൗസില്‍ മുഹമ്മദ് നബീലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
പിന്നീട് നബീലിന്റെ പരാതിയില്‍ നല്ലളം പൊലീസ് കേസെടുത്തെങ്കിലും സംഭവ സ്ഥലത്തു നിന്ന് ഇയാള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.