‘ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; മുഖ്യന്റെ ശൈലിയും ശരിയല്ല’; മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമർശനമുയർത്തി സിപിഎം സംസ്ഥാന സമിതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി.പി.എം. സംസ്ഥാനസമിതിയില്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനം. മുതിര്‍ന്ന നേതാക്കള്‍ അടക്കം സംസ്ഥാന സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു

സി.പി.എമ്മും എല്‍.ഡി.എഫും അഭിമാനനേട്ടമായി കണക്കാക്കായിരുന്ന ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയത് അടക്കം എല്‍.ഡി.എഫിന്റെ തോല്‍വിക്ക് ആക്കം കൂട്ടി. പല മണ്ഡലങ്ങളിലും, ഇടതു കോട്ടകള്‍ എന്ന് അറിയപ്പെടുന്നിടത്തുപോലും സി.പി.എമ്മില്‍നിന്ന് വോട്ടു ചോര്‍ച്ചയുണ്ടാവുകയും ബി.ജെ.പിക്ക് അവിടെ നേട്ടമുണ്ടാവുകയും ചെയ്തു.

തിരഞ്ഞെടുപ്പു വേളയില്‍ ചില നേതാക്കള്‍ക്ക് നാക്കുപിഴയുണ്ടായതും തിരിച്ചടിയായി. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതിന് കാരണം കേന്ദ്രസര്‍ക്കാര്‍ ആണെന്ന് ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പിൻമാറി വിജയൻറെ ശൈലിക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. താഴെത്തട്ടില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സംഘടനാശക്തി ആവശ്യമാണെന്ന ആവശ്യവും ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, ഭരണവിരുദ്ധ വികാരമല്ല തോല്‍വിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ വരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

Related Articles

Popular Categories

spot_imgspot_img