തൊടുപുഴ: ഇടുക്കി പൈനാവിൽ രണ്ട് വീടുകൾ തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകൾക്കാണ് തീയിട്ടത്.Two houses were destroyed by fire in Painav, Idukki
സംഭവവുമായി ബന്ധപ്പെട്ട് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷ് പിടിയിലായി.ഈ സമയം വീടുകളിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. പന്തം കൊളുത്തി വീടിനു നേര്‍ക്ക് എറിയുകയായിരുന്നു എന്നാണ് പറയുന്നത്. അന്നക്കുട്ടി താമസിച്ചിരുന്ന വീട് പൂര്‍ണമായി കത്തിയ നിലയിലാണ്.
അലമാരയും വീട്ടു സാധനങ്ങളും ഉള്‍പ്പടെ കത്തിയ നിലയിലാണ്. അന്നക്കുട്ടിയുടെ മകന്‍ ജിന്‍സിന്റെ വീടും ഭാഗീകമായി കത്തി.വഴിയിലൂടെ പോയ നാട്ടുകാരാണ് വീട് കത്തുന്നത് കണ്ടത്.
തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് വീടിന് തീയിടുന്നതിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയത് വലിയ വാർത്തയായിരുന്നു.