ഈ പൈനാപ്പിളിന് മധുരമാണെങ്കിലും വില കേൾക്കുമ്പോൾ നാവൊന്നു പൊള്ളും; ഒരെണ്ണത്തിന് 33,000 രൂപ

റൂബിഗ്ലോ പൈനാപ്പിൾ. സാധാരണ പൈനാപ്പിൾ മഞ്ഞനിറത്തിലാണെങ്കിൽ ഇതിന് ചുവപ്പ് നിറമാണ്. പുറംതൊലി മഞ്ഞയും ചുവപ്പും കലർന്ന നിറത്തിലുമാണ്. അമേരിക്കൻ ഭക്ഷ്യ ഭീമനായ ഡെൽ മോണ്ടെ ഏകദേശം 15 വർഷത്തെ ഗവേഷണം നടത്തിയാണ് ഈ പഴം വികസിപ്പിക്കുന്നത്. മെയ് മാസത്തിലാണ് റൂബിഗ്ലോ പൈനാപ്പിൾ യുഎസിലെ മെലിസയുടെ സ്റ്റോറിൽ ആദ്യമായി എത്തുന്നത്. ഇവിടെ നിന്ന് ഈ പൈനാപ്പിൾ വാങ്ങാൻ 33,000 രൂപയോളം നൽകണം.

ഈ പഴത്തിന് മധുരമാണെങ്കിലും വില കേൾക്കുമ്പോൾ നാവൊന്നു പൊള്ളും. ശരാശരി വരുമാനമുള്ള അമേരിക്കക്കാർക്ക് പറഞ്ഞതല്ല ഈ പഴം. റൂബിഗ്ലോയ്ക്ക് അതിന്റേതായ വിപിണിയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഉപഭോക്താക്കൾ പ്രത്യേകത തോന്നുന്ന എന്തിനും പണം നൽകാൻ തയ്യാറാണ്. വിൽക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും പ്രത്യേകത തോന്നിയാൽ അതിന്റെ പിറകെ പോകാൻ ചിലരുണ്ടാകും. ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളും ഭക്ഷണശാലകളും കൂണുപോലെ മുളയ്ക്കുന്നതിനുള്ള ഒരു കാരണവും ഇതാണ്. അത്തരം ഉൽപ്പന്നങ്ങൾക്ക് അതിന്റേതായ ഒരു വിപണി എപ്പോഴും തുറന്നുവച്ചിട്ടുണ്ടാകും.

ഈ വർഷം 5000 പൈനാപ്പിൾ മാത്രമാണ് ഉൽപ്പാദിപ്പിക്കാൻ സാധിക്കുക എന്നത് മറ്റൊരു പ്രത്യേകതയാണ്. അടുത്ത വർഷം 3000 പൈനാപ്പിൾ മാത്രമാണ് ലഭ്യമാകുകയെന്ന് നിർമ്മാതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു. കൃത്യമായി പറഞ്ഞാൽ, ഈ പൈനാപ്പിൾ എല്ലാ തരം ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതല്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കാരണം ജനങ്ങൾ കുറഞ്ഞ ചെലവിൽ ജീവിതം നയിക്കുന്ന സമയത്താണ് ആഡംബര പൈനാപ്പിൾ യുഎസ് വിപണികളിൽ എത്തിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരൻ വീട്ടിലേക്ക് ആവശ്യമായുള്ള എല്ലാ പലചരക്ക് സാധനങ്ങൾ വാങ്ങിച്ചാൽ പോലും ഈ പൈനാപ്പിളിന്റെ വിലയാകില്ല. ഈ പരിമിതമായ വിതരണമാണ് റൂബിഗ്ലോയുടെ വില അതിശയിപ്പിക്കുന്ന രീതിയിൽ വർദ്ധിക്കാൻ കാരണമായത്. മാത്രമല്ല, ഈ പൈനാപ്പിളിന് ആവശ്യക്കാർ ഏറെയാണെന്നും റിപ്പോർട്ടുണ്ട്.

അമേരിക്കൻ ഭക്ഷ്യ ഭീമനായ ഡെൽ മോണ്ടെ കൂടുതൽ ഇനം പൈനാപ്പിൾ വികസിപ്പച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. 2020 ൽ, പിങ്ക് നിറത്തിലുള്ള അകക്കാമ്പുള്ള പിങ്ക്‌ഗ്ലോ പൈനാപ്പിൾ കമ്പനി പുറത്തിറക്കിയിരുന്നു. ഈ ഇനം അന്ന് 4177 രൂപയ്ക്കാണ് വിറ്റത്. അന്ന് കൂടുതൽ പേരും ഈ പൈനാപ്പിൾ വാങ്ങിയിരുന്നത് സമ്മാനമായി നൽകാൻ വേണ്ടിയായിരുന്നു. ജനിതക എഞ്ചിനിയറിംഗിന്റെ ഫലമായാണ് ഇവ വികസിപ്പിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ന്യൂനമര്‍ദ്ദം, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന്...

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ...

Related Articles

Popular Categories

spot_imgspot_img