പഴയ ഓർമ്മകൾ തിരഞ്ഞ് ഗൂഗിൾ ഫോട്ടോസിൽ നോക്കാത്തവർ ആരും ഉണ്ടാവില്ല. ഓർമ്മയിലെങ്ങോ മറഞ്ഞു പോയ ആ കാലം തേടി തിരിയുന്നവർക്ക് ഒരു സന്തോഷവാർത്ത. ദിവസങ്ങളും ഫോട്ടോയുടെ പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് സ്വന്തമായി ക്രിയേറ്റ് ചെയ്യുന്ന ആ മെമ്മറികൾ നമുക്ക് ഇപ്പോൾ എഡിറ്റ് ചെയ്യാം.(Good news for those who search Google photos in search of old memories)
ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രമാണ്:
ഗൂഗിൾ ഫോട്ടോസ് ഓപ്പൺ ചെയ്യുക.
സ്ക്രീനിന്റെ ഏറ്റവും മുകളിലുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക.
ഇതിൽ നിന്നും എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക.
പുതുതായി ഫോട്ടോയോ വീഡിയോയോ ചേർക്കാൻ ഉണ്ടെങ്കിൽ ഈ സമയത്ത് ചേർക്കാം.
തുടർന്ന് റീ അറേഞ്ച് ചെയ്യുക.
നേരത്തെയും ഇത്തരത്തിലുള്ള പല അപ്ഡേറ്റുകളും ഉപയോക്താക്കൾക്കായി ഗൂഗിൾ ഫോട്ടോസ് അവതരിപ്പിച്ചിരുന്നു. വീഡിയോ ക്ലിപ്പ് ബുക്കുകൾ, സൂം ഇഫക്ട്, ബോർഡർ ടൈറ്റിൽ ഫോണ്ട്, റീപോസിഷൻ തുടങ്ങിയവ അതിൽ ചിലതാണ്.