web analytics

ഉയര്‍ന്ന തിരമാല: കേരള തീരത്ത് പ്രത്യേക ജാഗ്രത വേണം; മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

കേരള തീരത്തും തമിഴ്‌നാട് തീരത്തും വെള്ളിയാഴ്ച രാത്രി11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. (High tide: Caution on Kerala coast, warning to fishermen)

കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്കി.

അതേസമയം ഇന്ന് കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്കടലിന്‍റെ മധ്യഭാഗങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More: ആരാണ് പോരാളി ഷാജി?; യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണം; വെല്ലുവിളിയുമായി എംവി ജയരാജന്‍

Read More: കുവൈറ്റ് തീപ്പിടുത്തം; ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ

Read More: പതിനെട്ട് വർഷമായി കൂടെയുണ്ട്; സുരേഷ് ഗോപിയുടെ മേക്കപ്പ് മാൻ ഇനി മുതൽ കേന്ദ്രമന്ത്രിയുടെ സ്റ്റാഫ്! 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img